തൃശ്ശൂര്‍: തൃശ്ശൂരിൽ എതിർ സ്ഥാനാർത്ഥിയാരെന്നത് തന്റെ വിഷയമല്ലെന്ന് ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപി. ബിജെപി വിജയിക്കും.
സ്ഥാനാർത്ഥികൾ മാറി വരുന്നതിന് അതിന്റേതായ കാരണമുണ്ട്. സ്ഥാനാർഥിയെ മാറ്റുന്നത് അവരുടെ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥിപ്പട്ടികയിൽ അപ്രതീക്ഷിത മാറ്റത്തിനാണ് കോൺഗ്രസ് ഒരുങ്ങുന്നത്. വടകരയിലെ സിറ്റിങ് എം പി കെ മുരളീധരനാണ് തൃശ്ശൂരിൽ മത്സരിക്കുന്നത് .
തൃശ്ശൂരിലെ സിറ്റിങ് എംപി ടി എൻ പ്രതാപൻ പട്ടികയിൽ ഇടം നേടിയില്ല. പ്രതാപനെ 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പരിഗണിക്കുമെന്നാണ് ധാരണ.