തിരുവനന്തപുരം: ക്ഷേമപെൻഷൻ നൽകാത്തതിൽ ഇടതുമുന്നണിയിൽ പ്രതിഷേധമറിയിച്ച് സിപിഐ.  ഏഴു മാസത്തെ പെന്‍ഷന്‍ കുടിശികയാണെന്നും ഇതു തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ തിരിച്ചടിയാകുമെന്നും സിപിഐ ചൂണ്ടിക്കാട്ടി. 
എത്രയും വേ​ഗം നൽകുമെന്ന് മുഖ്യമന്ത്രി മറുപടി നൽകി. ധനമന്ത്രി അതിനുള്ള നീക്കങ്ങൾ നടത്തുന്നുണ്ടെന്നും ഇക്കാര്യത്തിൽ ആശങ്ക വേണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 
വന്യജീവി ആക്രമണം തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ വലിയ വിഷയമായി മാറുന്നുണ്ടെന്ന് എൻസിപി ചൂണ്ടിക്കാണിച്ചു. വന്യ ജീവി ആക്രമണ വിഷയത്തിൽ കേന്ദ്ര നിയമത്തിൽ മാറ്റം വേണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെടണമെന്ന് എൻസിപി ആവശ്യപ്പെട്ടു.
 

By admin

Leave a Reply

Your email address will not be published. Required fields are marked *