ഏപ്രില്‍ എട്ടിന് സൂര്യഗ്രഹണത്തോടൊപ്പം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ മറ്റൊരു ആകാശവിസ്മയവും ദൃശ്യമായേക്കും. ‘ചെകുത്താന്‍ വാല്‍നക്ഷത്രം’ (ഡെവിള്‍സ് കോമറ്റ്) എന്നറിയപ്പെടുന്ന വാല്‍നക്ഷത്രം അന്ന് ദൃശ്യമായേക്കുമെന്നാണ് റിപ്പോര്‍ട്ട്.
കൊമ്പിന്റെ ആകൃതിയാണ് ഈ വാല്‍നക്ഷത്രത്തിന് ഇത്തരമൊരു പേര് ലഭിക്കാന്‍ കാരണം. 12പി/പോന്‍സ്-ബ്രൂക്ക്‌സ് എന്നതാണ് ഈ വാല്‍നക്ഷത്രത്തിന്റെ ഔദ്യോഗിക നാമം. ഇത് ആദ്യമായി കണ്ട രണ്ട് ഗവേഷകരുടെ പേരാണ് ഈ വാല്‍നക്ഷത്രത്തിന് ചേര്‍ത്തിരിക്കുന്നത്. 1812ല്‍ ജീന്‍ ലൂയിസ് പോന്‍സും, 1883ല്‍ വില്യം റോബര്‍ട്ട് ബ്രൂക്‌സുമാണ് ഈ വാല്‍നക്ഷത്രം കണ്ടത്.