തിരുവനന്തപുരം: കെ കരുണാകരന്റെ മകൾ പത്മജാ വേണുഗോപാലിന്റെ ബിജെപി പ്രവേശനത്തിന് പിന്നാലെ കോൺഗ്രസിനെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.
എല്ലിൻ കഷ്ണം ഇട്ടാൽ ഓടുന്ന സൈസ് ജീവികളാണ് കോൺഗ്രസിലെന്ന് മുഖ്യമന്ത്രി പരിഹസിച്ചു. കോൺഗ്രസിന്റെ 11 മുൻ മുഖ്യമന്ത്രിമാർ ബിജെപിയിലാണ്. ഇനിയും എത്രയോ പേർ നിരന്നു നിൽന്നുവെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി രണ്ട് കയ്യും നീട്ടി സ്വീകരിക്കാനും നിൽക്കുന്നു. കോൺഗ്രസുകാർക്ക് ആവശ്യത്തിന് പണം, സ്ഥാനം എന്നിവ റെഡിയാണ്. ജനാധിപത്യത്തിന് നാണക്കേടുണ്ടാക്കുന്ന വിഭാഗമായി കോൺഗ്രസ് മാറി. കോൺഗ്രസ് ജയിച്ചാൽ കോൺഗ്രസ് ആയി നിൽക്കുമോ? അങ്ങനെ ആർക്കെങ്കിലും ഗ്യാരണ്ടി പറയാൻ കഴിയുമോ എന്നും പിണറായി ചോദിച്ചു.
വ്യാഴാഴ്ചയാണ് കെ.കരുണാകരന്റെ മകൾ പത്മജ വണുഗോപാൽ ബിജെപിയിൽ ചേരുന്നത്. പത്മജയുടെ തീരുമാനം വഞ്ചനയാണെന്നും ബിജെപിക്ക് ഒരു തരി പോലും ഗുണം ചെയ്യില്ലെന്നും സഹോദരനും പാർട്ടി എംപിയുമായ കെ മുരളീധരൻ പറഞ്ഞു.