ഈ വരുന്ന പാർലിമെന്റ് തിരഞ്ഞെടുപ്പിൽ സ്ത്രീ വോട്ടർന്മാർ 33 കോടി (49%) ആകുന്നു എന്നത് ഈ വനിതാ ദിനത്തിൽ സ്ത്രീകളിൽ വലിയ പ്രതീക്ഷയാണ് ഉണ്ടാക്കുന്നത്. സംവരണത്തിനപ്പുറം ഭരണ രംഗത്തേക്ക് കൂടുതൽ അവസരങ്ങൾ വനിതകൾക്ക് നേടിയെടുക്കാൻ കഴിയണം. രാഷ്ട്രീയ പാർട്ടികൾ അതിന്റെ ഗൗരവം ഉൾകൊള്ളണം. 
സ്വാതന്ത്ര്യവും അതുല്യമായ ഭരണഘടനക്ക് രൂപം നൽകിയതുമാണ് രാജ്യത്തിന്റെ ശക്തി. ജനാധിപത്യവും, മതേതരത്വവും, ബഹുസ്വരതയും,രാജ്യത്തിന്റെ ഐക്യവും, അഖണ്ഢതയും, പൗരന്റെ എല്ലാ അവകാശങ്ങളും ഉൾകൊള്ളുന്ന ഭരണഘടന മുറുകെ പിടിക്കാൻ ജനാധിപത്യം ശക്തിപ്പെടേണ്ടത് അനിവാര്യമാണ്.
ജനാധിപത്യത്തിനായുള്ള ഏറ്റവും വലിയ ആയുധമാണ് വേട്ടവകാശം. ഇത് വിനിയോഗിക്കുക എന്നതാണ് ജനാധിപത്യ വിശ്വാസികളുടെ പരമമായ ദൗത്യം. ജനാധിപത്യത്തിൽ ഓരോ വോട്ടും വളരെ വിലപ്പെട്ടതാണ്.
ഓൺലൈനിലൂടെ വളരെ എളുപ്പത്തിലും ലളിതമാക്കിയും വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ഇലക്ഷൻ കമ്മീൻഷൻ സൗകര്യമൊരുക്കിയതിന് കമ്മീഷൻ അഭിനന്ദനമർഹിക്കുന്നു. പുതിയ വോട്ടർ ന്മാർക്ക് ഐ ഡി കാർഡും തിരഞ്ഞെടുപ്പ് വിവരങ്ങളും അടങ്ങിയ കവർ പോസ്റ്റലായി വീട്ടിൽ എത്തിച്ചു തരുന്നത് എടുത്ത് പറയേണ്ട കമ്മീഷന്റെ സവിശേഷതയായി തോന്നുന്നു.
തിരഞ്ഞെടുപ്പുകൾ സുതാര്യമാവണം
ഇലക്ട്രോണിക് വോട്ടിം മെഷീന്റെ (ഇ വി എം) വ്യാപകമാകുന്ന സങ്കേതിക തകരാറോ, അപാകതയോ ഇല്ലെന്ന് ഇലക്ഷൻ കമ്മീഷനും കോടതികളും ഉറപ്പ് വരുത്തണം.
പല രാജ്യങ്ങളും ബാലറ്റിലെക്ക് മടങ്ങിയെന്നത് കണക്കിലെടുക്കണം. എല്ലാവരുടെയും വോട്ടുകൾ രേഖപ്പെടുത്തിയെന്ന് ഉറപ്പ് വരുത്തിയാലെ തിരഞ്ഞടുപ്പ് പ്രക്രിയയിലെ ജനാധിപത്യം പൂർത്തിയാകു.
രാജ്യത്തിന്റെ ഭരണഘടനയിലധിഷ്ടിതമായ മൂല്യങ്ങളും അവകാശങ്ങളും  സംരക്ഷിക്കാൻ സ്ത്രീ വോട്ടർന്മാർ മുൻപിലുണ്ടാകുമെന്ന് ഈ വനിതാ ദിനത്തിൽ ദൃഡനിശ്ചയം എടുക്കണം.
കന്നി വോട്ടർമാർ ഈ ജനാധിപത്യ പ്രക്രിയയിൽ  ആവേശത്തോടെ അണി ചേരുമെന്ന്  പ്രത്യാശിക്കാം.
ടി.കെ.അമാന അഷറഫ്,  പൊന്നാനി(കോളേജ് യൂണിയൻ ഡിഗ്രി ഒന്നാം വർഷ പ്രതിനിധി, ഗുരുവായൂർ ലിറ്റിൽ ഫ്ലവർ കോളേജ്)

By admin

Leave a Reply

Your email address will not be published. Required fields are marked *