ഷിക്കാഗൊ: അല-ആർട്ട് ലവേഴ്സ് ഓഫ് അമേരിക്കയുടെ നേതൃത്വത്തിൽ ചിത്രവർണ്ണം ഏപ്രിൽ 28-ന് വൈകിട്ട് 5 മണിക്ക് ഷിക്കാഗോയിലെ നേപ്പർവിൽ യെല്ലോ ബോക്സിൽ വെച്ച് നടത്തപ്പെടും. 
മലയാളി തനിമയും തനതായ സാംസ്ക്കാരികപൈതൃകവും കാത്തുസൂക്ഷിക്കാനും അടുത്ത തലമുറകളിലേക്ക് പകരുവാനുമായി ഷിക്കാഗോ കേന്ദ്രമാക്കി ഒരു “കേരള സാംസകാരിക കേന്ദ്രം” ആരംഭിക്കുവാൻ പുരോഗമന കലാസാംസകാരിക സംഘടനയായ അല ആഗ്രഹിക്കുന്നു. 
സാംസ്ക്കാരിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന മലയാളി പ്രവാസിക്ക് അനുകൂലമായ അന്തരീക്ഷവും സൗകര്യവും നൽകാൻ പ്രാപ്തമാകുന്ന ഒരു കെട്ടിടം നിർമ്മിക്കുക എന്നതാണ് അല ഈ പദ്ധതിയിലൂടെ   ലക്ഷ്യം വെക്കുന്നത്. 
കേരളീയ കലകളുടെ പരിശീലന കേന്ദ്രം, ലൈബ്രറി, ഓഡിറ്റോറിയം, കേരളത്തിൽ നിന്നും അമേരിക്കയിൽ സന്ദർശനത്തിന് എത്തുന്ന മുതിർന്ന പൗരന്മാർക്ക് ഒത്തുകൂടാൻ ഒരിടം തുടങ്ങി ഒട്ടേറെ പ്രവർത്തനങ്ങൾക്ക് സൗകര്യങ്ങൾ ഒരുക്കുന്ന സാംസ്ക്കാരിക കേന്ദ്രം എന്ന നിലയിലാണ് അല ഇതിനെ രൂപകല്പന ചെയ്യുന്നത്. 
പുരോഗമന കലാസാംസ്കാരിക പ്രവർത്തനങ്ങളോടൊപ്പം കേരള സർക്കാരുമായി  ചേർന്ന് ട്രൈബൽ ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിൽ പല പ്രോജെക്ടുകളും അല നടപ്പാക്കുന്നു. 
ഈ സംരംഭത്തിന് വേണ്ടിയുള്ള ധന സമാഹരണത്തിനായി കേരളത്തിന്റെ വാനമ്പാടി കെ എസ് ചിത്രയുമായി ചേർന്ന് ചിത്രവർണ്ണം എന്ന സംഗീത വിരുന്ന് അല സംഘടിപ്പിക്കുന്നത്.
 അമേരിക്കയിലെ എല്ലാ മലയാളികൾക്കും ഒരുപോലെ പ്രയോജനം നൽകുന്ന മഹത്തായ ഉദ്യമത്തിന് അമേരിക്കൻ പ്രവാസികളായ ഏവരുടേയും പിന്തുണയും സഹായവും അഭ്യർത്ഥിച്ചു കൊണ്ട് ഈ പരിപാടിയിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്യുന്നതായി ആർട്ട് ലവേഴ്സ് ഓഫ് അമേരിക്കയുടെ ഭാരവാഹികൾ അറിയിച്ചു.
റിപ്പോര്‍ട്ട്: അലൻ ചെന്നിത്തല
 

By admin

Leave a Reply

Your email address will not be published. Required fields are marked *