കോട്ടയം: വാക്കത്തി ഉപയോഗിച്ച് ഭാര്യയുടെ തലയ്ക്കു വെട്ടിയ 45കാരനെ പാലാ പൊലീസ് പിടികൂടി. കോഴിക്കോട് ഈങ്കാപ്പുഴ ഭാഗത്ത് കാഞ്ഞിരക്കാട് വീട്ടിൽ ജോജി കെ.തോമസിനെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്.
പുലിയന്നൂർ ഭാഗത്ത് താമസിച്ചിരുന്ന ഇവർ തമ്മിൽ വീട്ടിൽ വച്ച് വാക്ക് തർക്കം ഉണ്ടാവുകയും, തുടർന്ന് വാക്കത്തി ഉപയോഗിച്ച് അക്രമിക്കുകയുമായിരുന്നു. പിന്നാലെ ഇയാള്‍ സംഭവസ്ഥലത്തുനിന്നും പോയി. ഏറ്റുമാനൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിന്നാണ് പ്രതി പിടിയിലായത്.