കൊച്ചി: 72 സെക്കന്‍ഡ് പോലും ജയിലില്‍ കിടക്കുന്നത് നല്ലതല്ലെന്നിരിക്കെ ഒരു സ്ത്രീ അകാരണമായി ജയിലില്‍ കിടക്കേണ്ടി വന്നത് 72 ദിവസമെന്ന് ഹൈക്കോടതി. ചാലക്കുടിയിൽ ബ്യൂട്ടിപാർലർ ഉടമ ഷീല സണ്ണിക്കെതിരായ വ്യാജലഹരിക്കേസ് പരിഗണിക്കുമ്പോഴായിരുന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ  ഈ പരാമര്‍ശം.
‘‘ഒരു സ്ത്രീ അകാരണമായി 72 ദിവസം ജയിലിൽ കിടക്കേണ്ടി വന്നു. 72 സെക്കൻഡ് പോലും ജയിലിൽ കിടക്കുന്നതു നല്ലതല്ല. ആരാണ് ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുക ? ഞാനും നിങ്ങളും എല്ലാം അടങ്ങുന്ന നീതിന്യായ വ്യവസ്ഥയാണ് ഇവിടെ പരാജയപ്പെട്ടത്’’– കോടതി വിമർശിച്ചു.  
ലഹരിമരുന്ന്​ കേസിൽ പ്രതിസ്ഥാനത്തു നിന്ന് ഒഴിവാക്കിയ ഷീല, നഷ്ടപരിഹാരം ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജിയിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.  വിഷയത്തിൽ അന്വേഷണം നടക്കുന്നുണ്ടെന്ന് സർക്കാർ കോടതിയെ അറിയിച്ചു. 
വിഷയത്തിൽ മറുപടി സത്യവാങ്മൂലം കൂടുതല്‍ താമസിക്കാതെ സമര്‍പ്പിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. കേസ് രണ്ടാഴ്ച കഴിഞ്ഞ് വീണ്ടും പരിഗണിക്കും. 

By admin

Leave a Reply

Your email address will not be published. Required fields are marked *