ന്യൂഡല്‍ഹി: വനിതാ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടന്ന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് 42 റണ്‍സിന് യുപി വാരിയേഴ്‌സിനെ തോല്‍പിച്ചു. ആദ്യം ബാറ്റു ചെയ്ത മുംബൈ 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സെടുത്തു. യുപിക്ക് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 119 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ.
മുംബൈയുടെ മലയാളി താരം സജന സജീവന്‍ ഓള്‍റൗണ്ട് മികവ് പുറത്തെടുത്തു. ബാറ്റിംഗില്‍ പുറത്താകാതെ 14 പന്തില്‍ 22 റണ്‍സെടുത്ത താരം, ബൗളിംഗില്‍ ഒരു വിക്കറ്റ് വീഴ്ത്തി. കൂടാതെ മൂന്ന് ക്യാച്ചുമെടുത്തു.
31 പന്തില്‍ 45 റണ്‍സെടുത്ത നാറ്റ് സിവര്‍ ബ്രന്റാണ് മുംബൈയുടെ ടോപ് സ്‌കോറര്‍. യുപിക്കു വേണ്ടി ചമരി അഥപഥു രണ്ട് വിക്കറ്റ് വീഴ്ത്തി. പുറത്താകാതെ 36 പന്തില്‍ 53 റണ്‍സെടുത്ത ദീപ്തി ശര്‍മയ്ക്ക് മാത്രമാണ് യുപി നിരയില്‍ തിളങ്ങാനായത്. മുംബൈയ്ക്കു വേണ്ടി സൈഖ ഇഷാഖ് മൂന്ന് വിക്കറ്റ് വീഴ്ത്തി.