ഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥി പട്ടികയ്ക്ക് അന്തിമരൂപം നൽകാനുള്ള കോൺഗ്രസിന്റെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗം അവസാനിച്ചു.
സിറ്റിംഗ് എംപിമാർ എല്ലാവരും മത്സരരംഗത്ത് ഉണ്ടാവുമെന്നും രാഹുല്‍ ഗാന്ധി വയനാട്ടില്‍ തന്നെ മത്സരിച്ചേക്കുമെന്ന് സൂചനയുണ്ട്. ആലപ്പുഴയുടെ കാര്യത്തിൽ അന്തിമതീരുമാനമായില്ലെങ്കിലും ശക്തനായ സ്ഥനാർഥി വരുമെന്ന് റിപ്പോർട്ടുണ്ട്. സ്ഥാനാര്‍ഥി പട്ടിക വെള്ളിയാഴ്ച രാവിലെ പ്രഖ്യാപിക്കും.
അതേസമയം അമേഠിയിൽ നിന്ന് രാഹുൽ മത്സരിക്കുമോ എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. സ്ഥാനാർഥികളിൽ വലിയ സർപ്രൈസുകൾ പ്രതീക്ഷിക്കാമെന്നും പ്രതീക്ഷിക്കാത്ത മാറ്റങ്ങൾ ലിസ്റ്റിൽ ഉണ്ടാകുമെന്നും കെ. സുധാകരൻ പറഞ്ഞു.
തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ചെയർപേഴ്സൺ സോണിയാ ഗാന്ധി, കെ.സി. വേണുഗോപാൽ എന്നിവർ പങ്കെടുത്തു. ഭാരജ് ജോഡോ ന്യായ് യാത്രയിലുള്ള രാഹുല്‍ ഓണ്‍ലൈനായിട്ടാണ് യോഗത്തില്‍ പങ്കെടുത്തത്.