മൂവാറ്റുപുഴ: മൂവാറ്റുപുഴ നഗരസഭയിലെ 13-ാം വാർഡ് കൗണ്‍സിലറായ പ്രമീള ഗിരീഷ് കുമാറിനെ തിരഞ്ഞെടുപ്പ് കമ്മിഷൻ അയോഗ്യയാക്കി. യു.ഡി.എഫിൽനിന്ന് കൂറുമാറി എൽ.ഡി.എഫിനൊപ്പം ചേർന്ന സാഹചര്യത്തിലാണ് നടപടി. ആറു വര്‍ഷത്തേക്കാണ് അയോഗ്യത.
വിപ്പ് ലംഘനവും കൂറുമാറ്റവും ചൂണ്ടിക്കാട്ടി നഗരസഭ ചെയര്‍പേഴ്സൺ പി.പി. എല്‍ദോസ് നല്‍കിയ പരാതി പരിഗണിച്ചാണ് കമ്മീഷന്റെ നടപടി. 2020 ഡിസംബറില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാർഥിയായി മത്സരിച്ച് ജയിച്ച പ്രമീള പിന്നീട് എല്‍.ഡി.എഫിനൊപ്പം ചേരുകയും ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പഴ്സണായി വിജയിക്കുകയും ചെയ്തിരുന്നു.