സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് നിര്‍ണയത്തില്‍ വിമര്‍ശനവുമായി നടി സ്‌നേഹ ശ്രീകുമാര്‍. മികച്ച സീരിയലുകള്‍ ഇല്ലെന്ന ജൂറി പരാമർശത്തെയാണ്  നടി വിമർശിക്കുന്നത് . കോമഡി സീരിയലുകള്‍ ഈ പരിധിയില്‍ ഉള്‍പ്പെടുത്തുകയും ചെയ്യുന്നില്ല.  കോമഡി സീരിയല്‍ എന്ന വിഭാഗം ഇല്ലാത്തത്തിനാല്‍ മറിമായം, അളിയന്‍സ്, വൈഫ് ഈസ് ബ്യൂട്ടിഫുള്‍, സു സു, ചക്കപ്പഴം തുടങ്ങിയ പ്രോഗ്രാമുകള്‍ കോമഡി പ്രോഗ്രാം വിഭാഗത്തില്‍ ആണ് എന്‍ട്രി ചെയ്യുന്നത്. എന്നാല്‍ ഈ ആക്ഷേപഹാസ്യ പരിപാടികള്‍ക്ക് നിലവാരമുള്ള തമാശ ഇല്ല എന്ന കാരണമാണ് ജൂറി പറഞ്ഞതെന്നും സ്‌നേഹ പറഞ്ഞു. ഉള്ള കാറ്റഗറിയിലല്ലെ എന്‍ട്രികള്‍ അയക്കാന്‍ സാധിക്കുകയുള്ളുവെന്നും സ്‌നേഹ ചോദിക്കുന്നു.
സത്യത്തില്‍ സര്‍ക്കാരിന് പൈസക്ക് ബുദ്ധിമുട്ട് ഉള്ളത് കൊണ്ടാണോ ഇത്രയും പരിപാടികളെ ഒഴിവാക്കിക്കൊണ്ട് അവാര്‍ഡ് ഇനത്തില്‍ ചെലവ് ചുരുക്കുന്നതെന്നും എന്‍ട്രി വരുന്നതില്‍ നിന്നും നല്ലത് കണ്ടുപിടിക്കാന്‍ അല്ലെ ജൂറിയെന്നും സ്‌നേഹ ചോദിച്ചു.
ഫിക്ഷന്‍ വിഭാഗത്തില്‍ റിയാലിറ്റി ഷോ ഫോര്‍മാറ്റില്‍ ഉള്ള പരിപാടിക്ക് ആണ് മികച്ച ഹാസ്യ പരിപാടിക്കുള്ള അവാര്‍ഡ്. ഫിക്ഷന്‍ ആവണം എന്ന നിര്‍ബന്ധം അപ്പോള്‍ ഈ ഫിക്ഷന്‍ വിഭാഗത്തിന് ഇല്ലെ ? ഫിക്ഷന്‍ വിഭാഗത്തില്‍ പെടുന്ന പരിപാടികള്‍ വേറെ ഉള്ളപ്പോള്‍ അവയെ പരിഗണിക്കാത്തത് എന്ത് കൊണ്ടാണ് എന്നും സ്‌നേഹ തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ ചോദിച്ചു.
ഏതെങ്കിലും പ്രൈവറ്റ് അവാര്‍ഡ് ആയിരുന്നെങ്കില്‍ ഈ പ്രതികരണം ഉണ്ടാവില്ലായിരുന്നു, ഇത് പക്ഷെ സര്‍ക്കാര്‍ അവാര്‍ഡ് ആണ്. അതുകൊണ്ട് തന്നെ ഇതിന്റെ നിയമാവലി എന്താണെന്നു അറിയാന്‍ ഞങ്ങള്‍ക്ക് താല്‍പ്പര്യം ഉണ്ടെന്നും സ്‌നേഹ പറഞ്ഞു.
 

By admin

Leave a Reply

Your email address will not be published. Required fields are marked *