മലപ്പുറം: പൂഞ്ഞാര്‍ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ പ്രസ്താവനക്കെതിരെ യൂത്ത് ലീഗ്. മുഖ്യമന്ത്രിയുടെ പ്രസ്താവന പ്രതിഷേധാര്‍ഹമാണ്. നാലു വോട്ടിനായി ഈരാറ്റുപേട്ടയിലെ ജനങ്ങളെ തമ്മിലടിപ്പിക്കാനാണ് ശ്രമമെന്ന് പി കെ ഫിറോസ് കുറ്റപ്പെടുത്തി.
സര്‍വകക്ഷിയോഗം വിളിച്ച് പ്രശ്‌നങ്ങള്‍ പരിഹരിച്ചതാണ്. പരിഹരിച്ച വിഷയത്തെ വ്രണപ്പെടുത്തി സമുദായ സ്പര്‍ധയുണ്ടാക്കാനാണ് ശ്രമിക്കുന്നത്. മുഖ്യമന്ത്രി പ്രസ്താവന പിന്‍വലിക്കണമെന്നും പി കെ ഫിറോസ് ആവശ്യപ്പെട്ടു.
ഈരാറ്റുപേട്ടയില്‍ പള്ളിയിലെ സഹവികാരിയെ ആക്രമിച്ച സംഭവം തെമ്മാടിത്തരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടിരുന്നു. മുസ്ലിംവിഭാഗത്തെ മാത്രം പ്രതി ചേര്‍ത്തെന്ന ഹുസൈന്‍ മടവൂരിന്റെ ആരോപണത്തിലാണ് മുഖ്യമന്ത്രിയുടെ മറുപടി.
ഹുസൈൻ മടവൂരിനെ പോലെയുള്ളവർ വലിയ സ്ഥാനത്ത് ഇരിക്കുന്നവരല്ലേ. തെറ്റായ ധാരണകൾ വച്ചുപുലർത്തരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.
 
 

By admin

Leave a Reply

Your email address will not be published. Required fields are marked *