ജിദ്ദ- പല്ലാരിമംഗലം പഞ്ചായത്തിലെ പ്രവാസി സംഘടനയായ പല്ലാരികൂട്ടം കഴിഞ്ഞ ദിവസം വാദിമുറൈകിൽ സ്നേഹ സംഗമവും റിട്ടയേർഡ് ഉദ്യോഗസ്ഥരെ ആദരിക്കലും നടത്തി. കോർഡിനേറ്റർ ജാബിർ മടിയൂർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി നൈസാം സ്രാബിക്കൽ ഉദ്ഘാടനം നിർവഹിച്ചു. റിട്ടയേർഡ് ഉദ്യോഗസ്ഥരായ മുഹമ്മദാലി, ഐഷ ടീച്ചർ, ഹസൈനാർ , സി.കെ സൈനുദ്ദീൻ എന്നിവരേയും ഹജ്ജ് സേവനരംഗത്ത് മാത്രകയായ അബ്ദുൽകരീം മൗലവിയെയും ഒളിംബിയാഡ് സ്കൂൾ ഡിവിഷനിൽ റാങ്ക്നേടിയ ഹനഫാത്തിമ സബീറിനെയും ആദരിച്ചു. സെക്രട്ടറി ഹംസ അറക്കൽ സ്വാഗതവും അഷ്റഫ് പള്ളിക്കര,അബു സലിം, സൈനുദ്ദീൻ സഖാഫി, ഷെബീറലി തുടങ്ങിയവർ ആശംസ നേർന്നു. ട്രഷറർ ഷിയാസ് കവല നന്ദി പറഞ്ഞു.
2024 March 7Saudititle_en: Pallarikootam held Jeddah-Makkah-Taif-Abaha Area Sneha Sangam