ധരംശാല: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ മറ്റൊരു റെക്കോഡ് കൂടി സ്വന്തമാക്കി യശസ്വി ജയ്സ്വാൾ. ടെസ്റ്റിൽ അതിവേഗം 1000 റൺസ് നേടുന്ന ഇന്ത്യൻ ബാറ്ററെന്ന നേട്ടമാണ് താരം കൈവരിച്ചത്.
ധരംശാലയിൽ നടക്കുന്ന അഞ്ചാം ടെസ്റ്റിന്‍റെ ആദ്യദിനമാണ് താരം ഈ നാഴികക്കല്ല് പിന്നിട്ടത്. ഒമ്പത് മത്സരങ്ങളിൽനിന്നാണ് താരം 1000 റൺസിലെത്തിയത്.
11 മത്സരങ്ങളിൽനിന്ന് 1000 റൺസിലെത്തിയ മുൻ ബാറ്റിങ് ഇതിഹാസം സുനിൽ ഗവാസ്കർ, ചേതേശ്വർ പൂജാര എന്നിവരെയാണ് താരം മറികടന്നത്.
ഇന്നിങ്സുകളുടെ കണക്കെടുത്താൽ രണ്ടാമതാണ്. 16 ഇന്നിങ്സുകളിൽനിന്നാണ് താരം 1000 റൺസിലെത്തുന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed