ദിലീഷ് പോത്തൻ നായകനായി എത്തുന്ന ‘മനസാ വാചാ’ നാളെ തിയറ്ററുകളിലേക്ക്. തൃശൂരിന്റെ പശ്ചാത്തലത്തിൽ ഒരു കള്ളന്റെ കഥ പറയുന്ന ചിത്രത്തിൽ ധാരാവി ദിനേശ് എന്ന കഥാപാത്രത്തെയാണ് ദിലീഷ് പോത്തൻ അവതരിപ്പിക്കുന്നത്.
നവാഗതനായ ശ്രീകുമാർ പൊടിയനാണ് ചിത്രത്തിന്റെ സംവിധാനം. സ്റ്റാർട്ട് ആക്ഷൻ കട്ട് പ്രൊഡക്ഷൻസാണ് ചിത്രം നിർമിക്കുന്നത്.
മിനി സ്‌ക്രീനിലെ കോമഡി പ്രോഗ്രാമുകളിലൂടെ ശ്രദ്ധേയനായ ശ്രീകുമാർ പൊടിയന്റെ ആദ്യ സംവിധാന ചിത്രമായ ‘മനസാ വാചാ’ ഒരു മുഴുനീള ഫൺ എന്റർടെയ്നർ ചിത്രമാണ്.
മജീദ് സയ്ദ് ആണ് ചിത്രത്തിന്റെ തിരക്കഥ. ഇതുവരെ കാണാത്ത ഗെറ്റപ്പിലും ലുക്കിലുമാണ് ദിലീഷ് പോത്തൻ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്.