ദോഹ: ഖത്തറിൽ റമദാൻ മാസത്തിൽ സർക്കാർ, പൊതു സ്ഥാപനങ്ങളിലെ പ്രവർത്തന സമയം ക്രമീകരിച്ചു. ദിവസവും അഞ്ച് മണിക്കൂറാകും പ്രവർത്തന സമയം.
മന്ത്രാലയങ്ങൾ, സർക്കാർ ഏജൻസികൾ, പൊതു സ്ഥാപനങ്ങൾ എന്നിവ നോമ്പുകാലത്ത് രാവിലെ ഒമ്പത് മുതൽ ഉച്ചയ്ക്ക് രണ്ട് മണിവരെയാകും പ്രവർത്തിക്കുക.
ഓഫീസ് പ്രവർത്തനത്തെ ബാധിക്കില്ല എങ്കിൽ ജീവനക്കാർക്ക് ഒരു മണിക്കൂർ വരെ വൈകിയെത്താനും അനുമതിയുണ്ട്. പക്ഷെ അഞ്ച് മണിക്കൂർ ജോലി സമയം ഉറപ്പുവരുത്തണം.
വർക്ക് ഫ്രം ഹോം സംവിധാനത്തിനും സൗകര്യമുണ്ട്. ഓഫീസ് പ്രവർത്തനത്തെ ബാധിക്കാത്ത രീതിയിൽ 30 ശതമാനം പേർക്ക് വർക്ക് അറ്റ് ഹോം അനുവദിക്കാം.
ചെറിയ കുട്ടികളുള്ള ഖത്തരി അമ്മമാർ, ഭിന്നശേഷിക്കാർ എന്നിവർക്ക് ഇക്കാര്യത്തിൽ മുൻഗണന നൽകണം. അതേസമയം വിദ്യാഭ്യാസ, ആരോഗ്യ സ്ഥാപനങ്ങളിലെ ജോലിസമയം അതത് മന്ത്രാലയങ്ങൾ തീരുമാനിക്കുമെന്ന് നീതിന്യായ മന്ത്രാലയം സർക്കുലറിൽ വ്യക്തമാക്കി.

By admin

Leave a Reply

Your email address will not be published. Required fields are marked *