പാലക്കാട് : പാലക്കാട് റെയിൽവേ സ്റ്റേഷനിൽ റെയിൽവേ സംരക്ഷണ സേന ക്രൈം ഇൻ്റലിജൻസ് വിഭാഗവും എക്സൈസ് സർക്കിൾ പാലക്കാടും സംയുക്തമായി പരിശോധന നടത്തിവരുമ്പോൾ മൂന്നാം നമ്പർ പ്ലാറ്റ്ഫോമിൽ വന്നു ചേർന്ന ന്യു ഡൽഹി തിരുവനന്തപുരം കേരള എക്സ്പ്രസിൻ്റെ മുൻ വശത്തുള്ള ജനറൽ കോച്ചിൻ്റെ ലഗ്ഗേജ് റാക്കിൽ യാത്രക്കാർ ആരും അവകാശം ഉന്നയിക്കാതെ കാണപ്പെട്ട ബാഗിൽ നിന്നുമാണ് രണ്ടര ലക്ഷത്തിലധികം രൂപ വില വരുന്ന 5.5 കിലോ ഗ്രാം കഞ്ചാവ് പിടികൂടി കൂടിയത്.
സംഭവത്തിൽ എക്സൈസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ബുധനാഴ്ച നടത്തിയ പരിശോധനയിൽ 62 കിലോയിൽ അധികം കഞ്ചാവുമായി മലപ്പുറം സ്വദേശി പിടിയിലായിരുന്നു. പൊതു തിരഞ്ഞെടുപ്പും ഉത്സവകാലവും പരിഗണിച്ച് പരിശോധനകൾ ശക്തമാക്കുമെന്ന് അധികൃതർ അറിയിച്ചു.
ആർപിഎഫ് ക്രൈം ഇന്റലിജൻസ് വിഭാഗം ഇൻസ്പെക്ടർ എൻ.കേശവദാസ്, എക്സൈസ് പാലക്കാട് സർക്കിൾ ഇൻസ്പെക്ടർ എം.എഫ്.സുരേഷ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ആർപിഎഫ് ക്രൈം ഇൻറലിജൻസ് വിഭാഗം സബ് ഇൻസ്പെക്‌ടർമാരായാ ദീപക്.എ.പി, പി.ടി.ബാലസുബ്രഹ്മണ്യൻ, അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ കെ.എം.ഷിജു, ഹെഡ് കോൺസ്റ്റബിൾമാരായാ എൻംഅശോക്, അജീഷ്.ഒ.കെ, കോൺസ്റ്റബിൾ അബ്ദുൽ സത്താർ.പി.പി, എക്സൈസ് പ്രവെൻ്റീവ് ഓഫീസർമാരായ എം.സുരേഷ് കുമാർ, എ.കെ.അരുൺകുമാർ, മഹേഷ്.ടി.കെ എന്നിവരാണുണ്ടായിരുന്നത്.