തിരുവനന്തപുരം: കാലിക്കറ്റ്, സംസ്‌കൃത സര്‍വകലാശാല വൈസ് ചാന്‍സലര്‍മാരെ ഗവര്‍ണര്‍ പുറത്താക്കി. ഇവരുടെ നിയമനത്തില്‍ യുജിസി നിയമവും ചട്ടവും പാലിച്ചില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടിയെടുത്തത്. നേരത്തെ ഇവര്‍ക്ക് ഗവര്‍ണര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു.
ഈ വിഷയം ഹൈക്കോടതി പരിഗണിച്ചപ്പോള്‍, ഗവര്‍ണര്‍ വിസിമാരുമായി ഹിയറിങ് നടത്തണമെന്നും കാരണം തേടണമെന്നും നിര്‍ദേശിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ കാലിക്കറ്റ് വിസി ഡോ. എംകെ ജയരാജ്, സംസ്‌കൃത വിസി ഡോ. എം വി നാരായണന്‍ എന്നിവരുമായി ഹിയറിങ് നടത്തി. തുടര്‍ന്ന് ഗവര്‍ണര്‍ നിയമോപദേശവും തേടിയിരുന്നു.