ന്യൂഡല്‍ഹി: ഫെബ്രുവരി 21 ന് കർഷകരുടെ ‘ദില്ലി ചലോ’ പ്രതിഷേധത്തിനിടെ ഖനൗരി അതിർത്തിയിൽ കർഷകൻ ശുഭ്കരൻ സിംഗ് മരിച്ച സംഭവത്തില്‍ പഞ്ചാബ്-ഹരിയാന ഹൈക്കോടതി ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിട്ടു.
ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ പരിഗണിച്ചാണ് ആക്ടിംഗ് ചീഫ് ജസ്റ്റിസ് ജി എസ് സാന്ധവാലിയ, ജസ്റ്റിസ് ലപിത ബാനർജി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടത്. വ്യക്തമായ കാരണങ്ങളുള്ളതിനാല്‍ അന്വഷണം പഞ്ചാബിനോ ഹരിയാണയ്ക്കോ കൈമാറാന്‍ കഴിയില്ലെന്ന് കോടതി നിരീക്ഷിച്ചു.
വിരമിച്ച ഒരു ഹൈക്കോടതി ജഡ്ജി, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിൽ നിന്നുള്ള എഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥർ എന്നിവരാകും അന്വേഷണസംഘത്തിലുണ്ടാവുക.