കൊണ്ടോട്ടി- കരിപ്പൂര്‍ വിമാനത്താവളത്തില്‍ 2021ല്‍ നടന്ന സ്വര്‍ണക്കവര്‍ച്ചാ ശ്രമക്കേസില്‍ ഒരാള്‍ കൂടി പിടിയിലായി. കോഴിക്കോട് കൊടുവള്ളി ആവിലോറ സ്വദേശി ആലുങ്ങല്‍ മുഹമ്മദ് ഫൈസല്‍ (37) ആണ് പിടിയിലായത്.
2021 ജൂണ്‍ 21ന് പാലക്കാട് സ്വദേശികളായ അഞ്ചു യുവാക്കള്‍ രാമനാട്ടുകരയില്‍ വാഹനാപകടത്തില്‍ മരണപ്പെട്ടതുമായി ബന്ധപ്പെട്ട കേസാണിത്. മലപ്പുറം സ്വദേശി ഷഫീഖ് കൊണ്ടു വന്ന സ്വര്‍ണത്തിന് സുരക്ഷയൊരുക്കാനും കവര്‍ച്ച ചെയ്യാനും നിരവധി ക്വട്ടേഷന്‍ സംഘങ്ങള്‍ വിമാനത്താവളത്തിലും പരിസരത്തും കേന്ദ്രീകരിച്ചിരുന്നു. വാഹനാപകടത്തില്‍ അഞ്ചു യുവാക്കള്‍ മരിച്ചതിനെ തുടര്‍ന്നാണ് അന്വേഷണം നടന്നത്. ഇതുമായി ബന്ധപ്പെട്ട് കണ്ണൂര്‍ സ്വദേശി അര്‍ജ്ജുന്‍ ആയങ്കിയും സംഘവുമടക്കം 75 ഓളം പേരെ അറസ്റ്റ് ചെയ്തിരുന്നു.
കൊടുവള്ളി സംഘത്തില്‍ ഉള്‍പ്പെട്ടയാളാണ് ഇപ്പോള്‍ അറസ്റ്റിലായ മുഹമ്മദ് ഫൈസല്‍. കോടതിയില്‍ ഹാജരാക്കിയ യുവാവിനെ റിമാന്‍ഡ് ചെയ്തു. ജില്ലാ പോലീസ് മേധാവി ശശിധരന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡി. വൈ. എസ്. പി. സിദ്ദീഖിന്റെ നേതൃത്വത്തില്‍ ഡാന്‍സാഫ് ടീം ഉള്‍പ്പെട്ട പ്രത്യേക സംഘമാണ് യുവാവിനെ പിടികൂടിയത്.
2024 March 7Keralakoduvalli gold smugglingtitle_en: Karipur gold theft; A native of Koduvalli was arrested