സന: ഏദന്‍ ഉള്‍ക്കടലില്‍ ഒരു വാണിജ്യ കപ്പലിന് നേരെ യെമനിലെ ഹൂതി വിമതര്‍ ബുധനാഴ്ച നടത്തിയ മിസൈല്‍ ആക്രമണത്തില്‍ മൂന്ന് ക്രൂ അംഗങ്ങള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്.
ആക്രമണത്തെ അതിജീവിച്ചവര്‍ കപ്പല്‍ ഉപേക്ഷിച്ച് രക്ഷപ്പെടാന്‍ നിര്‍ബന്ധിതരായതായി യുഎസ് സൈന്യം അറിയിച്ചു. ഗാസ മുനമ്പില്‍ ഹമാസിനെതിരായ ഇസ്രായേല്‍ യുദ്ധത്തിന്റെ പേരില്‍ ഇറാന്റെ പിന്തുണയുള്ള സംഘം നടത്തിയ ആദ്യത്തെ മാരകമായ ആക്രമണമാണിത്.
ബാര്‍ബഡോസ് പതാകയുള്ള, ലൈബീരിയന്‍ ഉടമസ്ഥതയിലുള്ള ബള്‍ക്ക് കാരിയര്‍ ട്രൂ കോണ്‍ഫിഡന്‍സിന് നേരെയാണ് ആക്രമണം നടന്നത്. നവംബര്‍ മുതലാണ് ഹൂത്തികള്‍ ആക്രമണം തുടങ്ങിയത്. ജനുവരിയില്‍ യുഎസ് വ്യോമാക്രമണം ആരംഭിച്ചു, ഇതുവരെ അവരുടെ ആക്രമണം അവസാനിപ്പിച്ചിട്ടില്ല.