തി​രു​വ​ന​ന്ത​പു​രം: പദ്മജ വേണുഗോപാലിന്റെ ബിജെപി പ്രവേശനത്തെ പരിഹസിച്ച് സി​പി​എം കേ​ന്ദ്ര ക​മ്മ​റ്റി അം​ഗം എ.​കെ. ബാ​ല​ന്‍. എ.​കെ. ആ​ന്‍റ​ണി​യു​ടെ മ​ക​ന് ബി​ജെ​പി​യി​ലേ​ക്ക് പോ​കാ​മെ​ങ്കി​ൽ എ​ന്തു​കൊ​ണ്ട് കെ.​ക​രു​ണാ​ക​ര​ന്‍റെ മ​ക​ള്‍​ക്ക് പോ​യി​ക്കൂ​ട എ​ന്ന് അ​ദ്ദേ​ഹം ചോ​ദി​ച്ചു.
കോ​ണ്‍​ഗ്ര​സി​ന്‍റെ ഉ​പ്പും ചോ​റും തി​ന്ന് സ​മ്പാ​ദി​ക്കേ​ണ്ട​തൊ​ക്കെ സ​മ്പാ​ദി​ച്ചി​ട്ടും എ​ങ്ങ​നെ ഈ ​എ​ര​പ്പ​ത്ത​രം കാ​ണി​ക്കാ​ൻ തോ​ന്നു​ന്നു എ​ന്ന​ത് അ​ത്ഭു​ത​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​രി​ഹ​സി​ച്ചു.
കേ​ര​ള​ത്തി​ലെ ര​ണ്ട് കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ പാ​ർ​ല​മെ​ന്‍റി​ൽ എ​ത്തി​യാ​ല്‍ ബി​ജെ​പി​യി​ല്‍ പോ​കു​മെ​ന്ന് ഉ​റ​പ്പാ​ണ്. ര​ണ്ടു പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ല​ത്തി​ല്‍ വ്യ​ക്ത​മാ​യ അ​ടി​യൊ​ഴു​ക്കു​ക​ള്‍ ന​ട​ക്കു​ന്നു​ണ്ട്.
രാ​ഷ്ട്രീ​യ പാ​ർ​ട്ടി​യെ വ​ഞ്ചി​ക്കാ​ൻ മ​ന​സു​തോ​ന്നു​ന്ന​ത് ത​നി ക്രി​മി​ന​ല്‍ മൈ​ൻ​ഡ് ആ​യ​തു​കൊ​ണ്ടാ​ണെ​ന്നും എ.​കെ.​ബാ​ല​ൻ ആ​രോ​പി​ച്ചു

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed