ഇംഫാല്‍: മണിപ്പൂരിലെ ഇംഫാലിലെ കാംഗ്ല വെസ്റ്റേണ്‍ ഗേറ്റില്‍ നിരാഹാര സമരം തുടരുന്നതിനിടെ ട്രാന്‍സ്ജെന്‍ഡര്‍ ആക്ടിവിസ്റ്റ് മാലേം തോംഗത്തെ കസ്റ്റഡിയിലെടുത്ത് പൊലീസ്.
ഫെബ്രുവരി 22 ന് നിരാഹാര സമരം ആരംഭിച്ച 26 കാരിയായ ആക്ടിവിസ്റ്റ് സംസ്ഥാനത്ത് നടക്കുന്ന അക്രമങ്ങളിലേക്ക് സര്‍ക്കാരിന്റെ ശ്രദ്ധ ആകര്‍ഷിക്കുന്നതിനായി മരണം വരെ നിരാഹാരം പ്രഖ്യാപിച്ചിരുന്നു. തുടക്കത്തില്‍, ഡല്‍ഹിയില്‍ അഞ്ച് ദിവസം നിരാഹാരം കിടന്നിരുന്നു. ശേഷമാണ് മണിപ്പൂരിലെത്തിയത്.
വംശീയ അക്രമത്തില്‍ തകര്‍ന്ന മണിപ്പൂരില്‍ സമാധാനവും സാധാരണ നിലയും പുനഃസ്ഥാപിക്കാനുള്ള ദൗത്യത്തിലാണ് താനെന്ന് തോംഗം പറയുന്നു.
പോലീസ് നടപടിയ്ക്കിടയില്‍ തങ്ങള്‍ സമാധാനപരമായാണ് പ്രതിഷേധിക്കുന്നതെന്നും പൊതുജനങ്ങള്‍ക്ക് ഒരു ദ്രോഹമോ തടസ്സമോ ഉണ്ടാക്കുന്നില്ലെന്നും തോംഗത്തിന്റെ സഹ കമ്മ്യൂണിറ്റി അംഗം ശാന്ത ഖുറൈ പറഞ്ഞു.