മനാമ: ബഹ്‌റൈനില്‍ മലയാളി യുവാവ് മരിച്ചു. കോഴിക്കോട് ദേവർകോവിൽ മണിയലാംകണ്ടി ലത്തീഫ് (37) ആണ് മരിച്ചത്. ഉയർന്ന രക്തസമ്മർദത്തെ തുടർന്ന് കുറച്ചു ദിവസങ്ങളായി ബി.ഡി.എഫ് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു.
അവധിക്ക് നാട്ടിലേക്ക് പോകാനിരിക്കെയാണ് ലത്തീഫ് രോഗബാധിതനായത്. ഹമദ് ടൗണിലെ മറാസീൽ ട്രേഡിങ്ങിൽ ജോലി ചെയ്തു വരികയായിരുന്നു.
പിതാവ്: പരേതനായ മണിയാലാംകണ്ടി അമ്മദ്, മാതാവ്: സുബൈദ, ഭാര്യ: നസീറ. മക്കൾ: മാഹിറ, ആയിഷ. സഹോദരങ്ങൾ: റസൽ (ബഹ്‌റൈൻ), റഷീദ് (ദുബായ്), റിയാസ് (ഖത്തർ).
സല്‍മാനിയ മോര്‍ച്ചറിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നു.