കല്‍പ്പറ്റ: പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണത്തെത്തുടര്‍ന്ന് ഹോസ്റ്റലില്‍ കടുത്ത അച്ചടക്ക നടപടിക്ക് സര്‍വകലാശാല. ഹോസ്റ്റലില്‍ സി.സി.ടിവി കാമറ സ്ഥാപിക്കും. ഓരോ നിലകളിലും പ്രത്യേകം ചുമതലക്കാരെ നിയോഗിക്കും. അസിസ്റ്റന്റ് വാര്‍ഡനാകും ഹോസ്റ്റലിന്റെ മൊത്തം ചുമതല.
സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. പി.ജി. ശശീന്ദ്രനാണ് പുതിയ പരിഷ്‌കാരം ഏര്‍പ്പെടുത്തിയത്. നേരത്തെ അസിസ്റ്റന്റ് വാര്‍ഡന്‍ നാലുവര്‍ഷമായി ഹോസ്റ്റലിന്റെ ചുമതലക്കാരനായി തുടരുകയായിരുന്നു. ഇനി ഇത്തരത്തില്‍ നിയമനമുണ്ടാകില്ല. ഓരോ വര്‍ഷവും പുതിയ ചുമതലക്കാരെ നിയോഗിക്കും.
സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ 19 പേര്‍ക്ക് നേരിട്ടു പങ്കുണ്ടെന്നാണ് കോളജിലെ ആന്റി റാഗിങ് കമ്മിറ്റി കണ്ടെത്തിയിരുന്നത്. ഇവരെ കോളജില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയും മൂന്നു വര്‍ഷത്തെ പഠനവിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. കേസില്‍ 18 പേരെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്.