ശിരോചര്‍മ്മത്തെ ബാധിക്കുന്ന ഒരു ഓട്ടോ ഇമ്മ്യൂണ്‍ രോഗമാണ് ‘സ്‌കാല്‍പ് സോറിയാസിസ്’. ഈ രോഗത്തെ പലപ്പോഴും താരനാണെന്ന് തെറ്റിദ്ധരിക്കുകയും മുടിയില്‍ താരനുള്ള ചികിത്സ നടത്തുകയും ചെയ്യാറുണ്ട്. ശിരോചര്‍മ്മം വരണ്ട് കോശങ്ങള്‍ ഉതിര്‍ന്നു വരുന്നതാണ് താരൻ. ഇത് താല്‍ക്കാലികമാണ്. എന്നാല്‍ സോറിയാസിസ് ഒരു ദീര്‍ഘകാല രോഗമാണ്. ശിരോചര്‍മ്മത്തില്‍ വരുന്ന ചൊറിച്ചിലുള്ള പൊറ്റകളാണ് ഇതിന്റെ മുഖ്യലക്ഷണം.

സ്‌കാല്‍ സോറിയാസിസ് പരാമ്പര്യമായി വരാന്‍ സാധ്യതയുള്ള ഒരു രോഗമാണ്. കൂടാതെ സൂര്യതാപം, മരുന്നുകളുടെ പര്‍ശ്വഫലം, മാനസിക സമ്മര്‍ദ്ദം, കോശജ്വലനം തുടങ്ങിയവ കാരണവും സോറിയാസിസ് ഉണ്ടാവാം. എന്നാൽ സ്‌കാപ് സോറിയാസിസ് ഒരാളില്‍ നിന്നും മറ്റൊരാളിലേക്ക് തൊക്കിലൂടെ പകരില്ലെന്നാണ് ആരോ​ഗ്യവിദ​ഗ്ധർ വ്യക്തമാക്കുന്നത്.

ആന്റി ഇന്‍ഫ്‌ലനേറ്ററി ഭക്ഷണങ്ങള്‍ സ്‌കാല്‍പ് സോറിയാസിസ് പരിമിതപ്പെടുത്താന്‍ സഹായിക്കും. ചീര പോലുള്ള ഇലക്കറികള്‍, ഒലീവ് ഓയില്‍, അയല, മത്തി പോലുള്ള എണ്ണമയമുള്ള മത്സ്യങ്ങള്‍ എന്നിവ ഡയറ്റില്‍ ഉള്‍പ്പെടുത്തുക.മദ്യം, പാല്‍ ഉത്പന്നങ്ങള്‍, മുട്ട, ഓറഞ്ച്, നാരങ്ങ പോലുള്ള പഴങ്ങള്‍. ഗ്ലൂട്ടന്‍ അടങ്ങിയ ഭക്ഷണങ്ങള്‍. കുരുമുളക്, ഉരളക്കിഴങ്ങ്, തക്കളി തുടങ്ങിയവ കഴിക്കുന്നത് സോറിയാസിസ് കൂടാൻ കാരണമാകും.

By admin

Leave a Reply

Your email address will not be published. Required fields are marked *