കൊച്ചി: വിവാദ സ്വാമി സന്തോഷ് മാധവൻ മരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. സ്വയം സന്യാസപരിവേഷം ചാർത്തുകയും ശാന്തീതീരം എന്ന സന്യാസാശ്രമം നടത്തുകയും നിരവധി വഞ്ചനാക്കുറ്റങ്ങളിൽ അറസ്റ്റിലാകുകയും ചെയ്ത സന്തോഷ് മാധവൻ എന്നയാളാണ് സ്വാമി ചൈതന്യ. സെറാഫിൻ എഡ്വിൻ എന്ന പ്രവാസി വനിതയെ വഞ്ചിച്ചു എന്ന പേരിൽ ഇന്റപോൾ നോട്ടീസ് പുറപ്പെടുവിക്കുകയും ദുബായ് പോലീസ് കേസ് രേഖപ്പെടുത്തുകയും ചെയ്തിരുന്നു. 40 ലക്ഷം രൂപ തട്ടിച്ചെന്ന് കാണിച്ച് ദുബായിലുള്ള ബിസിനസുകാരി സെറഫിൻ എഡ്വിൻ സന്തോഷ് മാധവന് എതിരെ […]