തിരുവനന്തപുരം: ചാക്കയിൽ രണ്ട് വയസുകാരിയെ തട്ടികൊണ്ടുപോയ സംഭവത്തിൽ കുട്ടിയോട് ലൈംഗികാതിക്രമത്തിന് ശ്രമിച്ചിരുന്നെന്ന് പ്രതി ഹസ്സൻ കുട്ടി.
പേട്ട റെയിൽവേ സ്റ്റേഷനിൽ നിന്നിറങ്ങി അലഞ്ഞ് നടക്കുന്നതിനിടെയാണ് ആളൊഴിഞ്ഞ മേഖലയിൽ ഉറങ്ങിക്കിടന്ന കുഞ്ഞിനെ കണ്ടതെന്ന് പ്രതി പറഞ്ഞു.
എടുത്തുകൊണ്ടുപോരുമ്പോൾ കുട്ടി കരഞ്ഞതിനാൽ വായ പൊത്തിപ്പിടിച്ചു. തുടർന്ന് റെയിൽവേ ട്രാക്കിലൂടെ നടക്കുന്നതിനിടെ ട്രെയിൻ വന്നതോടെ അടുത്തുള്ള പൊന്തക്കാട്ടിലേക്ക് ചാടി. ഇവിടെവച്ച് കുട്ടിയോട് ലൈംഗികാതിക്രമത്തിന് ശ്രമിച്ചതായി പ്രതി വ്യക്തമാക്കി.
എന്നാൽ കുട്ടിയുടെ ബോധം നക്ഷ്ടമായതോടെ കുട്ടിയെ ഉപേക്ഷിച്ച് മടങ്ങുകയായിരുന്നു. തെളിവെടുപ്പിനിടെയാണ് പ്രതി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.