പെരുമ്പാവൂർ: ബൃഹത് നന്ദി ശില്പത്തിലൂടെ ലോകമറിഞ്ഞ കൂവപ്പടി അയ്മുറി നന്ദിഗ്രാമത്തിലും ശില്പം സ്ഥിതിചെയുന്ന അയ്മുറി ശ്രീമഹാദേവക്ഷേത്രത്തിലും മഹാശിവരാത്രി ആഘോഷങ്ങൾക്കായുള്ള ഒരുക്കങ്ങൾ തുടങ്ങി.  ഉത്സവത്തിനു മുന്നോടിയായുള്ള താന്ത്രിക ശുദ്ധിക്രിയകൾ തന്ത്രി  ചേലാമറ്റം തോട്ടാമറ്റം സുബ്രഹ്മണ്യൻ നമ്പൂതിരിയുടെ  കാർമ്മികത്വത്തിൽ പൂർത്തിയാക്കി. മേൽശാന്തി കോൽക്കുഴി ഇല്ലം ജിതേഷ്‌കുമാർ നമ്പൂതിരിയും അയ്മനം ദേവസ്വം ട്രസ്റ്റ് ഭാരവാഹികളും ഉപസമിതിയംഗങ്ങളും പറനിറച്ചതോടെ ചൊവ്വാഴ്ച ആഘോഷങ്ങൾക്കു തുടക്കമായി.
വ്യാഴാഴ്ച വൈകിട്ട് 6.30ന് വിശേഷാൽ ദീപാരാധന, 7 മുതൽ  രേണുക ചന്ദ്രൻ നയിക്കുന്നകൂവപ്പടി ശിവരഞ്ജിനി സംഘത്തിന്റെ തിരുവാതിരക്കളി, കുറിച്ചിലക്കോട് ശ്രീശങ്കരി സംഘത്തിന്റെ തിരുവാതിരക്കളി, കൊരുമ്പശ്ശേരി കാവിലമ്മ സംഘത്തിന്റെ തിരുവാതിരക്കളി, രാത്രി 8.30ന്  കൊച്ചിൻ കല്ലമ്പലം മിമിക്സ് അവതരിപ്പിക്കുന്ന ശുക്രയാൻ 3.2.1.0 – ഡ്രമാറ്റിക് കോമിക് ഷോ എന്നിവയാണ് പരിപാടികൾ.
മഹാശിവരാത്രി ആഘോഷങ്ങള്‍ക്കായി ഒരുക്കങ്ങിയ കൂവപ്പടി അയ്മുറി ശ്രീമഹാദേവക്ഷേത്രത്തിലെ വിഖ്യാതമായ ബൃഹത് നന്ദി ശില്പം
വെള്ളിയാഴ്ച ശിവരാത്രി നാളിൽ പുലർച്ചെ 4ന് പള്ളിയുണർത്തൽ, 5ന്  നിർമ്മാല്യദർശനം, തുടർന്ന് അഷ്ടാഭിഷേകം, എതൃത്തപൂജ, കലശാഭിഷേകം എന്നിവയ്ക്കു ശേഷം ശ്രീഭൂതബലി, ശ്രീബലി, നാഗസ്വരം, പഞ്ചാരിമേളം എന്നിവയുണ്ടാകും. 11.30ന് ചതുശ്ശത നിവേദ്യത്തോടെ ഉച്ചപ്പൂജ, 12ന് തപോവണം ഊട്ടുപുരയിൽ പ്രസാദമൂട്ട്. വൈകിട്ട് 4ന് കാഴ്ചശ്രീബലി, 6.30ന് വിശേഷാൽ ദീപാരാധന, 7മുതൽ മാവേലിപ്പടി മുദ്ര കലാക്ഷേത്ര സ്‌കൂൾ ഓഫ് പെർഫോമിംഗ്‌ ആർട്ട്സിലെ കുട്ടികളുടെ അരങ്ങേറ്റവും നൃത്തശില്പവും ഉണ്ടായിരിക്കും.

 പഞ്ചാരിമേളത്തിൽ കിടങ്ങൂർ ധനഞ്ജയൻ ഭട്ടതിരിപ്പാടും സംഘവും പാണ്ടിമേളത്തിൽ കൊരട്ടി രാമനും സംഘവും പഞ്ചവാദ്യത്തിൽ ചേരാനല്ലൂർ രാമചന്ദ്രൻ മാരാരും സംഘവും നാദസ്വരത്തിൽ കാവാലം ഷാജികുമാർ, കാവാലം വിജുഷ്കുമാർ തകിലിൽ ശ്രീമൂലനഗരം ഗണപതി, ഉദയനാപുരം മഹേഷ് എന്നിവരും ഉത്‌സവത്തിന്റെ ഭാഗമാകും. രാത്രി 10.30യ്ക്ക് വിളക്കിനെഴുന്നള്ളിപ്പോടെ പരിപാടികൾ സമാപിയ്ക്കും.

By admin

Leave a Reply

Your email address will not be published. Required fields are marked *