സ്ത്രീകളെ ബാധിക്കുന്ന അർബുദങ്ങളിലൊന്നാണ് സ്തനാർബുദം.”സ്തനാർബുദം ആരംഭിക്കുന്നത് സ്തനത്തിലെ ഒരു മുഴയിൽ നിന്നാണ്. ഇത് മുഴയുടെ വലുപ്പം കൂടുന്നതിനനുസരിച്ച് മറ്റ് മേഖലകളിലേക്ക് വ്യാപിക്കും. ശരീരത്തിൻ്റെ നോഡുകൾ, രക്തചംക്രമണം വഴി ശ്വാസകോശം, കരൾ, മസ്തിഷ്കം, അസ്ഥി തുടങ്ങിയ മറ്റ് അവയവങ്ങളിലേക്കും ഇത് വ്യാപിക്കാമെന്നും ആരോ​ഗ്യവിദ​ഗ്ധർ‌ ചൂണ്ടിക്കാട്ടുന്നു.
സ്തനാർബുദം പ്രധാനമായും സ്ത്രീകളിലാണ് സംഭവിക്കുന്നത്. പുരുഷന്മാരിൽ 0.5-1% മാത്രമേ ഇത് കാണുന്നുള്ളുവെന്നും ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടുന്നു.സ്തനത്തിൽ മുഴകൾ ഉണ്ടോയെന്ന് പരിശോധിക്കുക. എന്നാൽ എല്ലാ മുഴകളും ക്യാൻസറാകണമെന്നില്ല. ചർമ്മത്തിൻ്റെ നിറത്തിലുണ്ടാകുന്ന എന്തെങ്കിലും മാറ്റങ്ങളഉം നിസാരമായി കാണരുത്.
പരിശോധനയിൽ ചർമ്മത്തിൻ്റെ നിറവ്യത്യാസങ്ങൾ, മുലക്കണ്ണിൽ നിന്ന് എന്തെങ്കിലും വീക്കവും സ്രവങ്ങളും ഉണ്ടോയെന്ന് സ്ഥിരീകരിക്കുകയും വേണം. നേരത്തെ കണ്ടെത്തിയാൽ സ്തനാർബുദം ഭേദമാക്കാവുന്ന രോ​ഗമാണെന്നും അവർ പറയുന്നു. 
കക്ഷത്തിൽ ഉണ്ടാകുന്ന മുഴകൾ ഒരിക്കലും അവഗണിക്കരുത്. സ്തനവലിപ്പത്തിലെ മാറ്റം.മുലക്കണ്ണുകളിൽ നിന്നുള്ള സ്രവങ്ങൾ. രക്തം കലർന്നതോ മഞ്ഞ കലർന്ന നിറത്തിലോ സ്രവങ്ങൾ.ലിംഫിന് സമീപത്ത് വേദന ഉണ്ടാകുന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *