ഇസ്‌ലാമാബാദ് – ടി20 ക്രിക്കറ്റ് ലോകകപ്പ് മുന്നില്‍ നില്‍ക്കേ, പാകിസ്ഥാന്‍ താരങ്ങള്‍ക്ക് സൈനികര്‍ക്കൊപ്പം പരിശീലിക്കാന്‍ നിര്‍ദേശം. പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ മൊഹ്‌സിന്‍ നഖ്‌വിയാണ് ഇതുസംബന്ധിച്ച് കളിക്കാരെ അറിയിച്ചത്. ശക്തിയും ഫിറ്റ്‌നസും വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലായിരിക്കും സൈനികര്‍ക്കൊപ്പമുള്ള പരിശീലനം.
ചൊവ്വാഴ്ച ഇസ്‌ലാമാബാദിലെ ഹോട്ടലില്‍ പാക് ക്രിക്കറ്റര്‍മാരില്‍ കുറച്ചുപേര്‍ ഉള്‍പ്പെട്ട വേദിയിലാണ് മൊഹ്‌സിന്‍ നഖ്‌വിയുടെ പ്രഖ്യാപനം. നിലവില്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്ന പാകിസ്താന്‍ സൂപ്പര്‍ ലീഗ് കഴിയുന്ന മുറക്കായിരിക്കും പരിശീലന ക്യാമ്പ്. മാര്‍ച്ച് 18നാണ് പി.എസ്.എല്‍. അവസാനിക്കുക. മാര്‍ച്ച് 25 മുതല്‍ ഏപ്രില്‍ എട്ടുവരെയുള്ള ദിവസങ്ങള്‍ക്കുള്ളിലാണ് സൈനികര്‍ക്കൊപ്പമുള്ള പത്തുദിവസത്തെ ക്യാമ്പ് ഉദ്ദേശിക്കുന്നത്.
ലോകകപ്പ് അടുത്തുനില്‍ക്കേ, പാകിസ്ഥാന്‍ താരങ്ങളുടെ ഫിറ്റ്‌നസും കരുത്തും വലിയ പ്രതിസന്ധിയാണെന്നാണ് ടീം അധികൃതരുടെ വിലയിരുത്തല്‍.
 
2024 March 6KalikkalamIslamabadtitle_en: fitness for pak

By admin

Leave a Reply

Your email address will not be published. Required fields are marked *