പത്തനംതിട്ട: പെന്ഷന് മുടക്കിയ കേന്ദ്ര സര്ക്കാരിനെതിരേയാകണം ലോക്സഭ തെരഞ്ഞെടുപ്പിലെ ജനവിധിയെന്ന് പത്തനംതിട്ട മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി തോമസ് ഐസക്.
കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തിന് നല്‍കാനുള്ള പണം മുഴുവനായി നല്കിയാല് ക്ഷേമ പെന്‍ഷനുകള്‍ കുടിശികയില്ലാതെ നല്കാന് സാധിക്കു. കേരളത്തിന് 13,608 കോടി രൂപ നല്‍കാനുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമ്മതിച്ചിട്ടുണ്ട്.
എന്നാല്‍ കേസ് പിന്‍വലിച്ചാല്‍ തരാമെന്നാണ് കേന്ദ്രം പറയുന്നത്. ആ പണം മുഴുവന്‍ കിട്ടിയാല്‍ ഒരു രൂപ പോലും കുടുശികയില്ലാതെ ക്ഷേമ പെന്ഷന് നല്കാന് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.