കോട്ടയം: പാലാ നഗരസഭയിൽ പി.എം.എ.വൈ. (നഗരം)-ലൈഫ് ഭവന പദ്ധതിയുടെ ഭാഗമായി ഗുണഭോക്തൃ സംഗമവും പൂർത്തീകരിച്ച ഭവനങ്ങളുടെ താക്കോൽ വിതരണവും നടന്നു.  നഗരസഭാങ്കണത്തിൽ നടന്ന ചടങ്ങിൽ നഗരസഭാധ്യക്ഷൻ ഷാജു വി. തുരുത്തൻ താക്കോൽ വിതരണം നിർവഹിച്ചു. നഗരസഭ ഉപാധ്യക്ഷ ലീന സണ്ണി അധ്യക്ഷത വഹിച്ചു. 2016-17 മുതൽ 2023-24 സാമ്പത്തിക വർഷം വരെ 175 വീടുകളാണ് പി.എം.എ.വൈ-ലൈഫ് ഭവന പദ്ധതിയുടെ ഭാഗമായി നിർമിച്ചത്.
യോഗത്തിൽ 18 പേർക്കുള്ള ആദ്യ ഗഡു ചെക്ക് വിതരണവും 108 വീടുകൾക്കുള്ള ഇൻഷുറൻസ് കാർഡ് വിതരണവും നടന്നു. സ്ഥിരംസമിതി അധ്യക്ഷൻ ബൈജു കൊല്ലംപറമ്പിൽ, നഗരസഭ ഹെൽത്ത് സൂപ്പർവൈസർ ജി. സതീഷ് കുമാർ, സോഷ്യൽ ഡെവലപ്പ്‌മെന്റ് സ്‌പെഷലിസ്‌റ് ഉമേഷ് കുമാർ എന്നിവർ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *