കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ സന്ദേശ്ഖാലിയിലെ ലൈംഗികാതിക്രമം, ഭൂമി തട്ടിയെടുക്കല്‍ കേസ്, ഇഡി ഉദ്യോഗസ്ഥരെ അക്രമിച്ച കേസ് എന്നിവയില്‍ പ്രതിയായ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഷെയ്ഖ് ഷാജഹാനെ ബംഗാള്‍ പൊലീസ് സിബിഐക്ക് കൈമാറി.
കൊല്‍ക്കത്ത ഹൈക്കോടതിയുടെ നിര്‍ദ്ദേശത്തിന് പിന്നാലെയാണ് നടപടി. കൊല്‍ക്കത്തയിലെ എസ്എസ്കെഎം ആശുപത്രിയില്‍ ആരോഗ്യപരിശോധനയ്ക്ക് ശേഷമാണ് സിബിഐക്ക് കൈമാറിയത്. വൈകിട്ട് 4.15നകം ഷെയ്ഖിൻ്റെ കസ്റ്റഡി സിബിഐക്ക് കൈമാറാൻ കൊൽക്കത്ത ഹൈക്കോടതി പശ്ചിമ ബംഗാൾ ഭരണകൂടത്തോട് വീണ്ടും ഉത്തരവിട്ടിരുന്നു.