കൊച്ചി: നവജാത ശിശുവിനെ ക്വാറിയിലെറിഞ്ഞ് കൊന്ന കേസില്‍ അമ്മയ്ക്ക് ജീവപര്യന്തം തടവും 50,000 രൂപ പിഴയും ശിക്ഷ. എറണാകുളം തിരുവാണിയൂരിലെ ശാലിനിയെയാണ് എറണാകുളം അഡീഷണൽ ജില്ലാ സെഷൻസ് (സ്ത്രീകളുടെയും കുട്ടികളുടെയും) കോടതി ശിക്ഷിച്ചത്. ജഡ്ജി കെ സോമന്‍റെതാണ് ശിക്ഷാ വിധി.
ഭർത്താവുമായി അകന്നു കഴിയുന്ന കാലത്ത് ഗർഭിണിയായ യുവതി പ്രസവശേഷം കുട്ടിയെ ഷർട്ടിൽ പൊതിഞ്ഞ് കല്ലുകെട്ടി പാറമടയിൽ എറിയുകയായിരുന്നു. 2021 ജൂൺ ഒന്നിനായിരുന്നു സംഭവം.