കുവൈറ്റ്‌: കുവൈത്തിലെ ആദ്യ ജില്ലാ സംഘടനയായ കാസർഗോഡ് എക്സ്പാട്രിയേറ്റ് അസ്സോസിയേഷൻ കുവൈത്ത്( കെ ഇ എ )സംഘടിപ്പിച്ച 19 മത് മെട്രോ മെഡിക്കൽസ് കാസർഗോഡ് ഉത്സവ് ജനസാഗരമായി.
അബ്ബാസിയ ആസ്പയർ ഇന്ത്യൻ ഇന്റർനാഷണൽ സ്കൂളിൽ സംഘടിപ്പിച്ച പരിപാടി കെ.ഇ.എ പ്രസിഡന്റ് രാമകൃഷ്‌ണൻ കള്ളാറിന്റെ അദ്ധ്യക്ഷതയിൽ മെട്രോ മെഡിക്കൽ ഗ്രൂപ്പ് സി.ഇ.ഒ & ചെയർമാൻ ഹംസ പയ്യന്നൂർ ഉദ്ഘാടനം ചെയ്‌തു.
മുഖ്യ അതിഥി ബ്രിഗേഡിയർ ജനറൽ സലാഹ് സാദ് ദആസിനെ (അസിസ്റ്റന്റ് ജനറൽ മാനേജർ ഫർവാനിയ ഗവർണറേറ്റ് സുരക്ഷാ ഡയറക്ടറേറ്റ് ) ഖലീൽ അഡൂർ , രാമകൃഷ്ണൻ കള്ളാർ എന്നിവർ ചേർന്ന് സ്നേഹോപഹാരം നൽകി.

ജനറൽ സെക്രട്ടറി ഹമീദ് മധൂർ, സംഘടനയുടെ നാൾവഴികൾ സദസ്സിന് വിശദികരിച്ചു. കെ ഇ എ ആറാമത് കമ്മ്യൂണിറ്റി എക്സലൻസി അവാർഡ് ജേതാവായ റഫീഖ് അഹ്മദ് (എം ഡി മംഗോ ഹൈപ്പർ മാർക്കറ്റ് )നെ അഡ്വൈസറി അംഗം സലാം കളനാട് സദസ്സിന് പരിചയപ്പെടുത്തി.
അവാർഡ് ജേതാവ് റഫീഖ് അഹമ്മദിനെ ചെയർമാൻ ഖലീൽ അടൂർ പൊന്നാട അണിയിച്ചു ആദരിച്ചു. സംഘടനയുടെ ഉപഹാരം പ്രസിഡന്റ് രാമകൃഷ്ണൻ കള്ളാർ കൈമാറി. കുവൈത്തിലെ സാമൂഹിക പ്രവർത്തകൻ ഖാദർ കൈതക്കാടിന് അഡ്വൈസറി അംഗം നൗഷാദ് തിടിൽ ഉപഹാരം നൽകി. 
ചെയർമാൻ ഖലീൽ അടൂർ, പാട്രൺ അപ്സര മുഹമ്മദ്, വൈസ് പ്രസിഡണ്ട് സി.എച്ച് മുഹമ്മദ് കുഞ്ഞി, മലബാർ ഗോൾഡ് കൺട്രിഹെഡ് അഫ്സൽ ഖാൻ, ലുലു ഗ്രൂപ്പ് പ്രതിനിധി അബ്ദുൽ ഖാദർ എന്നിവർ ആശംസകൾ അർപ്പിച്ചു. സ്പോൺസർമാർക്കുള്ള ഉപഹാരങ്ങൾ സംഘടന ഭാരവാഹികൾ കൈമാറി 
ഉച്ചക്കു രണ്ടുമണിക്ക് കെ. ഇ. ഏരിയാ ഭാരവാഹികളെ പങ്കെടിപ്പിച്ചു കൊണ്ട് ആരംഭിച്ച പരിപാടിക്ക് ജനറൽ കൺവീനർ ശ്രീനിവാസൻ നേതൃത്വം നൽകി.
തുടർന്ന് കുട്ടികൾക്കായി കളർ ഡ്രോയിങ് മത്സരവും കെ ഇ എ കലാകാരൻമാർ അവതരിപ്പിച്ച ഗാനമേളയും ,ദഫ് മുട്ട് , ഡികെ ഡാൻസ് എന്നിവയും വേദിയിൽ അരങ്ങേറി. നാട്ടിൽ നിന്നുള്ള ,ഗായകരായ ദീപക് നായർ, ഇമ്രാന്‍ ഖാന്‍, കീർത്തന എന്നിവർക്കൊപ്പം മാപ്പിളപ്പാട്ടിന്‍റെ മനംകവരുന്ന ഇശലുകളുമായി കണ്ണൂർ സീനത്തും പരിപാടിയില്‍ ആലാപന വിസ്മയം തീർത്തു. പ്രോഗ്രാം ജനറൽ കൺവീനർ ശ്രീനിവാസൻ സ്വാഗതവും ട്രഷറർ അസീസ് തളങ്കര നന്ദിയും പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *