ദുബൈ: ചെങ്കടലില്‍ കേബിളുകള്‍ക്ക് തകരാര്‍ സംഭവിച്ചത് പരിഹരിക്കാന്‍ വൈകും. ഹൂതികള്‍ക്ക് ആധിപത്യമുള്ള മേഖലകളിലാണ് കേബിളുകള്‍ക്ക് പ്രശ്നം നേരിട്ടത്. അതിനാല്‍, ആഗോള ഇന്റര്‍നെറ്റിലും വാര്‍ത്താവിനിമയത്തിലും തടസ്സങ്ങളുണ്ടാകാന്‍ സാധ്യത.ഗാസയിലെ ഇസ്രയേല്‍ ആക്രമണത്തില്‍ പ്രതിഷേധിച്ച് ഹൂതികള്‍ തന്നെ കേബിള്‍ തകരാറിലാക്കിയതാണോ എന്നും സംശയിക്കുന്നു. ഇസ്രയേലിനെ അനുകൂലിക്കുന്ന രാജ്യങ്ങളുടെ കപ്പലുകള്‍ ആക്രമിക്കപ്പെടുന്ന മേഖലയില്‍ തന്നെയാണ് കേബിള്‍ തകരാറും സംഭവിച്ചിരിക്കുന്നത്. ഏഷ്യ~ആഫ്രിക്ക~യൂറോപ്~1, യൂറോപ്~ഇന്ത്യ ഗേറ്റ്വേ, സീകോം, ടി.ജി.എന്‍~ഗള്‍ഫ് എന്നീ കേബിളുകള്‍ തടസ്സം നേരിട്ടവയില്‍പെടും. ചെങ്കടല്‍ വഴിയുള്ള ഇന്റര്‍നെറ്റിന്റെ 25 ശതമാനത്തെ ഇതു ബാധിക്കുന്നു. ഏഷ്യയില്‍നിന്ന് യൂറോപ്പിലേക്കും തിരിച്ചുമുള്ള ആശയവിനിമയത്തിലെ സുപ്രധാന കണ്ണിയാണ് ചെങ്കടല്‍.