മരണവീട്ടിൽ ഉയരുന്നത് കരച്ചിലാണെങ്കിലും മരണത്തിൻറെ കഥ പറഞ്ഞ ചാക്കാല സിനിമ കാണുമ്പോൾ പ്രേക്ഷകരിൽ പൊട്ടിച്ചിരിയാണ് ഉണ്ടാകുന്നത്. ചാക്കാല എന്നാൽ മരണ അറിയിപ്പാണ്. കുട്ടനാട്ടിലെ ഒരു മരണവീട്ടിലെ ചാക്കാല അറിയിപ്പുമായി ബന്ധപ്പെട്ടതാണ് ചിത്രത്തിൻറെ ഇതിവൃത്തം. 
ബ്ളാക്ക് ഹ്യുമറിലൂടെ സമകാലിക ജീവിത സാഹചര്യങ്ങളെക്കൂടി അനാവരണം ചെയ്തുകൊണ്ടാണ് ചിത്രത്തിന്റെ കഥാഗതി മുന്നോട്ടു പോകുന്നത്. മരണവീടും നാട്ടുകാരും ചാക്കാല അറിയിച്ചുകൊണ്ടുള്ള യാത്രയുമെല്ലാം നർമ്മമുഹൂർത്തങ്ങൾ കൊണ്ടുനിറഞ്ഞതാണ്. 

ഏപ്രിലിൽ ഒടിടി റിലീസ് ആകുന്ന ചിത്രത്തിൻറെ ഡിജിറ്റൽ അവകാശം സ്വന്തമാക്കിയിരിക്കുന്നത് ക്ലോസ്ഷോട്ട് എന്‍റര്‍ടെയിൻമെൻറ്സാണ്. ഇടം തീയേറ്ററിൻ്റെ ബാനറിൽ സുധീഷ് കോശി നിർമ്മിക്കുന്ന ചിത്രത്തിൽ ജയിൻ ക്രിസ്റ്റഫർ കഥ, ക്യാമറ, സംവിധാനം നിർവ്വഹിക്കുന്നു.
തിരക്കഥ, സംഭാഷണം – സതീഷ് കുമാർ. കുട്ടനാടിൻ്റെ സ്വന്തം കലാകാരൻ പ്രമോദ് വെളിയനാട് ലീഡ് വേഷത്തിലെത്തുന്ന ചിത്രത്തിൽ ജാസി ഗിഫ്റ്റ്, പന്തളം ബാലൻ തുടങ്ങിയവർ ഗാനങ്ങൾ ആലപിച്ചിരിക്കുന്നു. സംഗീതം – മധു ലാൽ, റജിമോൻ, എഡിറ്റിംഗ് – രതീഷ് മോഹൻ, കളറിസ്റ്റ് – ഗൗതം പണിക്കർ, ഗാനരചന – ദീപ സോമൻ, സെബാസ്റ്റ്യൻ ഒറ്റമശ്ശേരി, ആർട്ട് – സുധർശനൻ ആറ്റുകാൽ.

പ്രമോദ് വെളിയനാട്, ഷാജി മാവേലിക്കര, സുധിക്കുട്ടി, പുത്തില്ലം ഭാസി, ജോസ് പാല, വിനോദ് കുറിയന്നൂർ, ലോനപ്പൻ കുട്ടനാട്, സിനി ജിനേഷ്, നുജൂമുദീൻ, ജിക്കു, ദീപിക ശങ്കർ, മനോജ് കാർത്ത്യാ, ആൻസി, വിജയൻ പുല്ലാട്, പ്രകാശ് ഇരവിപേരൂർ എന്നിവർ അഭിനയിക്കുന്നു. പി.ആർ.ഒ – ഹസീന ഹസി.

By admin

Leave a Reply

Your email address will not be published. Required fields are marked *