കൊച്ചി: കോഴിക്കോട്ടും കൊച്ചിയിലും വന്‍ മയക്കുമരുന്ന് പിടികൂടി. കോഴിക്കോട് ഫറോക്കില്‍ 149 ഗ്രാം എം.ഡി.എം.എയുമായി മൂന്നു പേര് പിടിയിലായി.
ഷാറൂഖ് ഖാന് (24), മുഹമ്മദ് തയ്യിബ് (24), മുഹമ്മദ് ഷഹില്‍ (25) എന്നിവരാണ് കോഴിക്കോട് പിടിയിലായത്. കൊച്ചി എളമക്കരയില്‍ ഹോട്ടലില്‍ മുറിയെടുത്ത് ലഹരിവസ്തുക്കള്‍ വിറ്റ രണ്ടുപേരും പിടിയിലായി. തൃശൂര്‍ സ്വദേശി ശ്രുതി, മുഹമ്മദ് റോഷന് എന്നിവരാണ് 57 ഗ്രാം എം.ഡി.എം.എയുമായി അറസ്റ്റിലായത്.