കോഴിക്കോട്: കക്കയത്ത് ഇറങ്ങിയ കാട്ടുപോത്തിനെ വെടിവച്ചു കൊല്ലാനുള്ള ഉത്തരവ് സിസിഎഫ് ഇറക്കി. കക്കയത്ത് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ ഒരാള്‍ മരിക്കാനിടയായ സാഹചര്യത്തിലാണ് നടപടി. കക്കയത്ത് പാലാട്ടിയില്‍ അബ്രഹാമിനാണ് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ടത്.
കാട്ടുപോത്തിനെ മയക്കുവെടിവച്ചു പിടികൂടണം. അതിനു സാധിച്ചില്ലെങ്കിൽ വെടിവച്ചു കൊല്ലാനുമാണ് ഉത്തരവിലുള്ളത്. ഫെൻസിങ്ങിന്റെ പ്രവർത്തനം അടുത്തദിവസം തന്നെ തുടങ്ങുമെന്നും ഉത്തരവിലുണ്ട്.