ഉദയംപേരൂർ: മാളേകാട് ഗവർമെൻ്റ് എൽ.പി സ്കൂൾ വാർഷികാഘോഷം നടന്നു.ചലച്ചിത്രതാരം അമൽരാജ്ദേവ് ആഘോഷ പരിപാടികൾ ഉൽഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻ്റ് സജിതാ മുരളി അദ്ധ്യക്ഷയായിരുന്നു. ഹെഡ്മിസ്ട്രസ്സു് ഡൽസി രാജൻ റിപ്പോർട്ട് അവതരിപ്പിച്ചു.
ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ.ജെ രശ്മി ഉപഹാര സമർപ്പണം നടത്തി. വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ മിനി പ്രസാദ്, മാദ്ധ്യമപ്രവർത്തകൻ പി.ആർ പുഷ്പാംഗദൻ, ബി.ആർ.സി കോർഡിനേറ്റർ അഫ്സൽ, എസ്.എം.സി ചെയർപേഴ്സൺ, ശ്രീപ്രിയ എന്നിവർ സംസാരിച്ചു. പി.ടി എ പ്രസിഡൻ്റ് എ.ഡി സുധിമോൻ, സ്വാഗതവും കെ.ടി ഭവാനി ടീച്ചർ നന്ദിയും പറഞ്ഞു.കലാ പരിപാടികളും നടന്നു.