പുന്നവേലി : ഇടത്തിട്ടയിൽ റ്റി. റ്റി. മത്തായി (ജോണി – 85:വയസ്) അന്തരിച്ചു. പരേതൻ മല്ലപ്പള്ളി പരിയാരം പുതുശേരിമണ്ണിൽ കുടുംബാംഗമാണ്. പുന്നവേലി സെന്റ് തോമസ് മാർത്തോമാ ഇടവകയിൽ വിവിധ ചുമതലകൾ വഹിച്ചിട്ടുള്ള ഇദ്ദേഹം 30 വർഷത്തിലധികം സൺഡേ സ്കൂൾ അധ്യാപകനായിരുന്നു. മാർത്തോമാ സഭ കോട്ടയം – കൊച്ചി ഭദ്രാസന അസംബ്ലി അംഗം, മല്ലപ്പള്ളി സെന്റർ സന്നദ്ധ സുവിശേഷക സംഘം കമ്മിറ്റി അംഗം, സെന്റർ സൺഡേ സ്കൂൾ അധ്യാപക സംഘം കമ്മിറ്റി അംഗം, ഇടവക വൈസ് പ്രസിഡന്റ്, സെക്രട്ടറി, ആത്മായ ശുശ്രൂഷകൻ തുടങ്ങിയ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചു.
ഭാര്യ പടുതോട് മരുതൂർ തടത്തിൽ പരേതയായ ഏലിയാമ്മ മത്തായി. മക്കൾ : മേഴ്‌സി വർഗീസ് (എൽസി – കുവൈറ്റ്), തോമസ് മാത്യു (എബി – ദുബായ്), ജോജി മാത്യു. മരുമക്കൾ : തുരുത്തിക്കാട് പൂഞ്ഞത്തോട്ട് വർഗീസ് ജേക്കബ് (സുരേഷ് – കുവൈറ്റ്), പത്തനംതിട്ട മണലൂർ മുട്ടത്തിൽ റേച്ചൽ തോമസ് (അംബി – ദുബായ്), കല്ലൂപ്പാറ പുതുശേരി കീരുവള്ളിപ്പാറയിൽ ഷീജ കെ. ഈപ്പൻ. കൊച്ചുമക്കൾ : ജുബിൻ ജേക്കബ് വർഗീസ് (യു. എസ്. എ.), ജൂലി എൽസ വർഗീസ് (ഓസ്ട്രേലിയ), ധന്യ എലിസബത്ത് തോമസ് (യു. എസ്. എ.), ക്രിസ്റ്റീന മറിയ തോമസ് (കാനഡ), ജെറുഷ എൽസ ജോജി