ചെന്നൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരം ആര്‍. അശ്വിനെ വിമര്‍ശിച്ച് മുന്‍താരം ലക്ഷ്മണ്‍ ശിവരാമകൃഷ്ണന്‍ രംഗത്ത്. നൂറാം ടെസ്റ്റിന് കളിക്കാനിറങ്ങുന്ന അശ്വിന് ആശംസ അറിയിക്കാന്‍ ഫോണ്‍ വിളിച്ചപ്പോള്‍ കോള്‍ കട്ട് ചെയ്‌തെന്നാണ് ലക്ഷ്മണ്‍ ശിവരാമകൃഷ്ണന്റെ ആരോപണം.
സന്ദേശം അയച്ചിട്ടും മറുപടി ലഭിച്ചില്ലെന്നും, മുന്‍താരങ്ങള്‍ക്ക് ഇങ്ങനെയാണ് ബഹുമാനം ലഭിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. നേരത്തെ അശ്വിന്റെ ബൗളിംഗിനെ ലക്ഷ്മണ്‍ ശിവരാമകൃഷ്ണന്‍ പരിഹസിച്ചിരുന്നു.
“ഇന്ത്യന്‍ ബാറ്റര്‍മാര്‍ സ്പിന്നിനെതിരെ ബുദ്ധിമുട്ടുകയാണ്. കാരണം, ഇന്ത്യയിലെ പിച്ചുകള്‍ അശ്വിനുവേണ്ടി തയ്യാറാക്കിയതാണ്. സെന രാജ്യങ്ങളിലെ അദ്ദേഹത്തിൻ്റെ റെക്കോർഡ് നോക്കൂ. ചെന്നൈ സൂപ്പർ കിങ്സും ധോണിയും ഇല്ലായിരുന്നെങ്കിൽ അശ്വിന് അവസരത്തിനായി കാത്തിരിക്കേണ്ടി വരുമായിരുന്നു”-എന്നായിരുന്നു ലക്ഷ്മണ്‍ ശിവരാമകൃഷ്ണന്റെ പരാമര്‍ശം.