dubai: ദുബായ് നഗരത്തിലെ എണ്ണം പറഞ്ഞ മലയാളികളിൽ ഒരാളായ സികെ ഹുസ്സൈൻ എന്ന തൃശൂർക്കാരൻ ഇന്നിപ്പോൾ ആഡംബര നൗകകളുടെ വിപണയിൽ കുതിച്ചുകൊണ്ടിരിക്കുകയാണ്. 1999 ഇൽ എമ്പയർ സ്പെയർപാർട്സ് എന്ന സ്ഥാപനം സ്ഥാപിക്കുകയും പിന്നീട് 2009 -ൽ മറൈൻ പാർട്സുകളിലേക്ക് ചുവടുവെക്കുകയും ചെയ്തു. ഇന്നിപ്പോൾ ഇറ്റലിയിലെയും യുഎസിലെയും ഫ്രാൻസിലെയും ഹോളണ്ടിലെയും സ്പെയിനിലെയും തുർക്കിയിലെയും പ്രമുഖ ബ്രാൻഡുകളുടെ ഗൾഫ് വിതരണം എമ്പയർ മറൈനിലൂടെയാണ് ചെയ്തുകൊണ്ടിരിക്കുന്നത്.
ലോകത്തിലെ ഒന്നാം നമ്പർ ലൈറ്റ് നിർമ്മാതാക്കളായ ലുമി ടെക്ക് എന്ന അമേരിക്കൻ കമ്പനിയുടെയും, വെറ്റ് സൗണ്ട് ഓഡിയോയുടെയും ഇറ്റലിയുടെ ഓസ്‌കുലാട്ടി മറൈൻ കമ്പനിയുടെയും ഫെൻഡർ ടെക്സ് ഫ്രാൻസിന്റെയും അൾട്രാ ആങ്കർ തുർക്കിയുടെയും ഗൾഫ് ഡീലർഷിപ്പ് എമ്പയർ മറൈന് ലഭിക്കുകയുണ്ടായി. തുർക്കിയിലെയും ആംസ്റ്റർഡാമിലെയും ഇറ്റലിയിലെയും ആഡംബര ബോട്ട് നിർമ്മാതാക്കളുമായി സഹകരിച്ചുകൊണ്ട് കേരളത്തിൽ കൊച്ചിയിൽ ഒരു ബോട്ട് നിർമ്മാണ ശാലയുടെ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു.
ആഡംബര നൗകകളുടെ ഏറ്റവും വലിയ കമ്പനികളുടെ നൗകകൾ ഗൾഫിലും ഇന്ത്യയിലും എത്തിക്കുന്നതിനായി ഏരീസ് മറൈനുമായുള്ള കരാറുകൾ ഇത്തവണത്തെ ദുബായ് ബോട്ട് ഷോയിൽ വെച്ചുനടന്ന ചടങ്ങിൽ എമ്പയർ മറൈൻ ചെയർമാൻ സികെ ഹുസ്സൈനും ഏരീസ് ഗ്രൂപ്പ് ചെയർമാൻ ഡോക്ടർ സോഹൻറോയിയും ഒപ്പുവെച്ചു.
മിയാമി ഇന്റർനാഷണൽ ബോട്ട് ഷോ, ലോകത്തിലെ ഏറ്റവും വലിയ ആംസ്റ്റർഡാം മെറ്റ്സ് ഷോയിലും, ജർമ്മനിയിലെ ഡസ്സൽ ഡഫ് ബോട്ട് ഷോയിലും അമേരിക്കയിലെ ഫ്ലോറിഡയിലെ ഫോർട്ട് ലോറിഡയിലെ ബോട്ട് ഷോയിലും പങ്കെടുക്കുന്ന ഏക ഇന്ത്യൻ കമ്പനിയാണ് എമ്പയർ മറൈൻ. ഇനി വരാനിരിക്കുന്ന എക്സിബിഷനുകളിൽ രണ്ടു കമ്പനികളും ചേർന്നുള്ള കൺസോർഷ്യമായിരിക്കും പ്രദർശനത്തിൽ പങ്കെടുക്കുന്നതെന്ന് എമ്പയർ ഡയറക്ടർ അജ്മൽ ഹസ്സൻ വാർത്താകുറിപ്പിൽ അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *