മാനന്തവാടി: കുറ്റ്യാടി-വയനാട് റോഡില്‍ വെള്ളമുണ്ടയില്‍ വാഹനാപകടത്തി സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു, ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റു. കോഴിക്കോട് കുറ്റ്യാടി നരിപ്പറ്റ സ്വദേശി നിപുനാ(25)ണ് മരിച്ചത്. സുഹൃത്ത് വിപി(27)ന് പരിക്കേറ്റു.
ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്കാണ് അപകടം. വെള്ളമുണ്ട പത്താംമൈലില്‍ വച്ച് സ്‌കൂട്ടറില്‍ സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു. നിപുന്‍ ഉടന്‍തന്നെ മരിച്ചു. വിപിനിനെ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.