ജിദ്ദ- കെ.എം.സി.സി പുളിക്കല്‍ പഞ്ചായത്ത് കമ്മിറ്റി നടത്തിയ ഫൈവ്‌സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സോക്കര്‍ ഫെസ്റ്റ് സീസണ്‍ ഒന്നില്‍ കളരണ്ടിക്കല്‍ ഏരിയയെ പരാജയപ്പെടുത്തി കൊട്ടപ്പുറം ഏരിയ ജേതാക്കളായി. റുവൈസ് മദീന ഫുട്‌ബോള്‍ ടര്‍ഫില്‍ നടന്ന മത്സരത്തില്‍ കൊട്ടപ്പുറം, കൊടികുത്തിപറമ്പ് ,അടിവാരം, കളരണ്ടി, ആലക്കപറമ്പ്, ഉണ്യത്തിപറമ്പ്, പുളിക്കല്‍, ഒളവട്ടൂര്‍ തുടങ്ങിയ 8 ഏരിയകളില്‍ നിന്നുള്ള ടീമുകള്‍ പങ്കെടുത്തു. കൊട്ടപ്പുറത്ത് നിന്നുള്ള മുഹമ്മദ് ഷാദിന്‍ മികച്ച കളിക്കാരനായും കളരണ്ടി ടീമിലെ മുഹമ്മദ് അസ്ലം മികച്ച ഗോള്‍ കീപ്പറായും തെരഞ്ഞെടുക്കപ്പെട്ടു.
കെ.എം.സി സി ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി ചെയര്‍മാന്‍ ഇസ്മായില്‍ മുണ്ടക്കുളം, ജില്ല കമ്മിറ്റി ചെയര്‍മാന്‍ കെ.കെ മുഹമ്മദ്, കൊണ്ടോട്ടി മണ്ഡലം ചെയര്‍മാന്‍ കെ.പി അബ്ദുറഹിമാന്‍ ഹാജി, പ്രസിഡന്റ് നൗഷാദ് എം.കെ, ജനറര്‍ സെക്രട്ടറി അന്‍വര്‍ വെട്ടുപാറ, കൊണ്ടോട്ടി സി.എച്ച് സെന്റര്‍ ചെയര്‍മാന്‍ കെ.എന്‍ എ ലത്തീഫ്, മജീദ് കൊട്ടപ്പുറം, സിദ്ദീഖ്‌ചോ ഒളവട്ടൂര്‍, ലയില്‍ മുഹമ്മദ് കുട്ടി, വഹാബ് കൊട്ടപ്പുറം ,അബ്ദുറഹിമാന്‍ ഒളവട്ടൂര്‍, വഹീദ് കോട്ടോല്‍ എന്നിവര്‍ വിജയികള്‍ക്കുള്ള ട്രോഫികള്‍ വിതരണം ചെയ്തു. ടൂര്‍ണമെന്റ് കമ്മിറ്റി ചെയര്‍മാന്‍ സഫീറുദ്ധീന്‍ .പി.വി, കണ്‍വീനര്‍ മുഹമ്മദ് അനീസ് ഭാരവാഹികളായ റാഷിദ് .കെ.പി, സുബൈര്‍ ബാബു, ജസീര്‍ എം.സി, ഫസല്‍ മലാട്ടിക്കല്‍, സലാം .കെ.പി എന്നിവര്‍ നേതൃത്വം നല്‍കി.
2024 March 5Saudititle_en: Pulikal KMCC Soccer Fest: Kottapuram Winners