കോട്ടയം: പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് ക്ഷീരവികസന വകുപ്പ് വാർഷിക പദ്ധതിയുടെ ഭാഗമായി പാമ്പാടി ഈസ്റ്റ് ക്ഷീരോത്പാദന സഹകരണ സംഘം കെട്ടിടത്തിൽ പുതുതായി നിർമിച്ച ഫാർമേഴ്‌സ് ഫെസിലിറ്റേഷൻ സെന്ററിന്റെ ഉദ്ഘാടനവും സംഘത്തിനുളള ഐ.എസ്.ഒ സർട്ടിഫിക്കേഷൻ വിതരണവും നാളെ (ബുധനാഴ്ച) വൈകിട്ട് നാലിന് നടക്കും.
മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി ഉദ്ഘാടനം നിർവഹിക്കും. ഓർവയലിലുള്ള സംഘം കെട്ടിടത്തിൽ നടക്കുന്ന ഉദ്ഘാടന യോഗത്തിൽ അഡ്വ. ചാണ്ടി ഉമ്മൻ എം.എൽ.എ. അധ്യക്ഷത വഹിക്കും. പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ എബ്രഹാം മുഖ്യപ്രഭാഷണം നടത്തും. ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ സി.ആർ. ശാരദ പദ്ധതി വിശദീകരിക്കും.
സംഘത്തിൽ ഏറ്റവും കൂടുതൽ പാൽ അളക്കുന്ന കർഷകനെ പാമ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഡാലി റോയി ആദരിക്കും. ഐ.എസ്.ഒ സർട്ടിഫിക്കറ്റ് ലഭിച്ച ബൾക്ക് മിൽക്ക് കൂളറിന്റെയും മിൽമയുടെ വേനൽക്കാല ഇൻസന്റീവ് വിതരണത്തിന്റെയും ഉദ്ഘാടനം മിൽമ എറണാകുളം മേഖല യൂണിയൻ ചെയർമാൻ എം.ടി. ജയൻ നിർവഹിക്കും.
സംഘത്തിൽ ഏറ്റവും കൂടുതൽ പാൽ അളന്ന കർഷകയെ ജില്ലാ പഞ്ചായത്തംഗം രാധാ വി. നായർ ആദരിക്കും. ഏറ്റവും കൂടുതൽ പാൽ അളന്ന യുവ കർഷകനെ സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ കെ.എം. രാധാകൃഷ്ണൻ ആദരിക്കും.
പാമ്പാടി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ഹരികുമാർ ഉപഹാരം സമർപ്പിക്കും. പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ സി.എം. മാത്യു, ക്ഷീര കർഷക ക്ഷേമനിധി അംഗം സോണി ഈറ്റക്കൻ, സംഘം പ്രസിഡന്റ് എം.ആർ. സജികുമാർ, മിൽമ ഫെഡറേഷൻ അംഗം അഡ്വ. ജോണി ജോസഫ്, പാമ്പാടി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് വി.എം. പ്രദീപ്, പാമ്പാടി ബ്ലോക്ക് പഞ്ചായത്തംഗം അനീഷ് പന്താക്കൽ, പാമ്പാടി ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ സന്ധ്യാ രാജേഷ്, സാബു എം. എബ്രഹാം, ശശികല, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി.വി. അനീഷ്, കെ.കെ. തങ്കപ്പൻ, പി.എസ്. ഉഷാകുമാരി, മേരിക്കുട്ടി മർക്കോസ്, ക്ഷീര വികസന വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ വിജി വിശ്വനാഥ്, മിൽമ എറണാകുളം യൂണിയൻ അംഗങ്ങളായ ജോമോൻ ജോസഫ്, ലൈസാമ്മ ജോർജ്ജ്, പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് ക്ഷീര വികസന ഓഫീസർ എം.വി. കണ്ണൻ, മിൽമ കോട്ടയം അസിസ്റ്റന്റ് മാനേജർ ബിന്ദു എസ്. നായർ, പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് ഫാം ഇൻസ്ട്രക്ടർ എം. അഖിൽ ദേവ്, മിൽമ സൂപ്പർ വൈസർ അനന്ദു ആർ. കൃഷ്ണൻ, പാമ്പാടി ഈസ്റ്റ് സഹകരണ സംഘം സെക്രട്ടറി ദിവ്യ പ്രദീപ് എന്നിവർ പങ്കെടുക്കും. കൃതജ്ഞത അർപ്പിക്കും.
ക്ഷീരവികസന വകുപ്പിന്റെ 5.25 ലക്ഷം രൂപ ഉപയോഗിച്ചാണ് ഓർവയലിലുള്ള ഈസ്റ്റ് ക്ഷീരോത്പാദക സഹകരണ സംഘം കെട്ടിടത്തിന്റെ റൂഫ് ടോപ്പിൽ ഫാർമേഴ്‌സ് ഫെസിലിറ്റേഷൻ സെന്റർ സജ്ജീകരിച്ചത്. ക്ഷീരകർഷകർക്കായി കർഷക സമ്പർക്ക പരിപാടികൾ, പാൽ ഗുണ നിയന്ത്രണ ബോധവത്കരണ പരിപാടി, സംഘം പൊതുയോഗങ്ങൾ എന്നിവ നടത്താനായി ഫെസിലിറ്റേഷൻ സെന്റർ ഉപയോഗിക്കും. ക്ലാസുകൾ, സെമിനാറുകൾ എന്നിവ നടത്തുന്നതിനാവശ്യമായ കസേരകൾ, ഓഡിയോ-വിഷ്വൽ ഉപകരണങ്ങൾ എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്.