കൊണ്ടാട്: കേരള ശാസ്ത്രസാഹിത്യ പരിഷത്തും സഫലം രാമപുരവും സംയുക്തമായി നടപ്പിലാക്കിയ സഫലം ശാസ്ത്രോത്സവത്തിന്റെ ഭാഗമായി കൊണ്ടാട് ഗവ: എൽ.പി.സ്കൂളിനു ലഭിച്ച ശാസ്ത്ര പുസ്തകങ്ങളുടെ പ്രദർശനോദ്ഘാടനം രാമപുരം ഗ്രാമപഞ്ചായത്ത് മെമ്പർ അമ്മിണി നിർവ്വഹിച്ചു.

ഫെബ്രുവരി 24, 25 തീയതികളിൽ കോട്ടയം സിഎംഎസ് കോളേജിൽ നടന്ന കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് സഫലം രാമപുരം പഞ്ചായത്തിലെ 20 പൊതുവിദ്യാലയങ്ങളിലുമായി വിതരണംചെയ്ത ഒരുലക്ഷം രൂപയുടെ ശാസ്ത്രപുസ്തകങ്ങളുടെ ഭാഗമായി വിദ്യാലയത്തിനു ലഭിച്ചപുസ്തകങ്ങളാണ് കുട്ടികളുടേയും രക്ഷിതാക്കളുടേയും മുമ്പിൽ പ്രദർശിപ്പിച്ചത്. 

യോഗത്തിൽ കൊണ്ടാട് സ്കൂളിനായി 5000 രൂപയുടെ പുസ്തകങ്ങൾ സമ്മാനിച്ച മുരളി കിഴകോലിനെ സ്നേഹോപഹാരം നൽകി വാർഡുമെമ്പർ ആദരിച്ചു. സഫലം പ്രസിഡന്റ് നാരായണൻ കാരനാട്ട്, സെക്രട്ടറി പ്രഭാകരൻ കളരിയ്ക്കൽ, ട്രഷറർ D. ശുഭലൻ, പരിഷത് യൂണിറ്റ് വൈസ്.പ്രസിഡന്റ് ആര്യ മനോജ്, ഹെഡ്മിസ്ട്രസ് ലൈസമ്മ, പി.റ്റി.എ. പ്രസിഡന്റ് സിജു തോമസ്, സ്റ്റാഫ് സെക്രട്ടറി ജയ്സൺ എന്നിവർ സംസാരിച്ചു. സമ്മേളനാനന്തരം പ്രീ-പ്രൈമറി കുട്ടികളുടെ ‘ആട്ടവും പാട്ടും’ പരിപാടിയും നടന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *