അമരാവതി: സ്വത്ത് തര്‍ക്കത്തെത്തുടര്‍ന്ന് മകന്‍ മാതാപിതാക്കളെ മര്‍ദ്ദിക്കുന്ന വീഡിയോ പുറത്ത്. സംഭവത്തില്‍ ശ്രീനിവാസുലു റെഡ്ഡി എന്നയാളെ കസ്റ്റഡിയിലെടുത്തു. മാതാപിതാക്കളെ ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയില്‍.
ശനിയാഴ്ച ആന്ധ്രാപ്രദേശിലെ അന്നമയ്യ ജില്ലയിലാണ് സംഭവം. യുവാവ് മാതാവിന്റെ മുടിയില്‍ പിടിച്ച് വലിച്ചിഴയ്ക്കുന്നതും അവര്‍ കരയുമ്പേള്‍ വീണ്ടും അടിക്കുന്നതും മാതാവ് നിര്‍ത്താന്‍ അപേക്ഷിക്കുന്നതുമെല്ലാം വീഡിയോയിലുണ്ട്.
മാതാവിനെ ശക്തമായി ചവിട്ടുകയും അവര്‍ നിലത്തു വീണിട്ടും പിന്നെയും ആക്രമിക്കുന്നുണ്ട്. അമ്മ നിലത്തു കിടന്നു കരയുമ്പോള്‍ പിതാവിനെയും ഇയാള്‍ മര്‍ദ്ദിക്കുകയാണ്. എന്നാല്‍, സംഭവം കണ്ടുനിന്ന ആരും ഇയാളെ തടയാന്‍ ശ്രമിക്കാതെ നോക്കി നില്‍ക്കുകയാണുണ്ടായത്.
മാതാപിതാക്കളായ ലക്ഷ്മമ്മയും വെങ്കിട്ടരമണയും ജ്യേഷ്ഠ സഹോദരനായ മനോഹര്‍ റെഡ്ഡിക്ക് മൂന്നേക്കര്‍ ഭൂമി എഴുതി കൊടുത്തതില്‍ ശ്രീനിവാസുലുവിന് അതൃപ്തിയുണ്ടായിരുന്നു. ഭൂമി തിരിച്ചെഴുതി വാങ്ങിക്കണമെന്ന് ശ്രീനിവാസുലു ആവിശ്യപ്പെട്ടിരുന്നതായും ദമ്പതികള്‍ പോലീസിനോട് പറഞ്ഞു. ഒപ്പിടാമെന്ന് സമ്മതിച്ചതിന് ശേഷവും മര്‍ദ്ദനം തുടര്‍ന്നെന്ന് ദമ്പതികള്‍ പറഞ്ഞു.